ലഹരിക്കെതിരേ യൂത്ത് ലീഗ് നാട്ടുസംഗമങ്ങള്
മുക്കം: ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ലഹരിവിരുദ്ധ കാംപയിനിന്റെ ഭാഗമായുള്ള നാട്ടുസംഗമങ്ങള് ശ്രദ്ധേയമാവുന്നു.
ഓഗസ്റ്റ് 15ന് ആരംഭിച്ച നാട്ടുസംഗമങ്ങള് ഡിസംബര്‍ 31നു സമാപിക്കും. ലഘുലേഖ വിതരണം, കൊളാഷ് കോര്‍ണറുകള്‍, നാട്ടു സംഗമങ്ങള്‍ തുടങ്ങി വിവിധ പരിപാടികളാണ് നടത്തിവരുന്നത്. പഞ്ചായത്തിലെ നടമ്മല്‍പൊയില്‍, പുത്തൂര്‍, ആലിന്തറ എന്നിവിടങ്ങളില്‍ നാട്ടുസംഗമങ്ങള് നടന്നു. ആലിന്തറയില് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി. മൊയ്തീന്‍കോയ ഉദ്ഘാടനം ചെയ്തു.
പൊലിസ് ഓഫിസര്‍ സാജന് പുതിയോട്ടില്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് ലീഗ് സെക്രട്ടറി റസാഖ് തടത്തിമ്മല്‍, മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ സി.കെ റസാഖ് മാസ്റ്റര്‍, മുക്കം മുനിസിപ്പല്‍ പ്രസിഡന്റ് ശരീഫ് വെണ്ണക്കോട്, സൈനുദ്ദീന്‍ കൊളത്തക്കര, മുനവ്വര്‍ സാദത്ത്, സൈനുദ്ദീന്‍ പുത്തൂര്‍, സക്കീര്‍ പുറായില്‍, ഹുസൈന് മങ്ങാട്, സഹദ് കൈവേലിമുക്ക്, ലത്തീഫ് ആലിന്തറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."