HOME
DETAILS

തുഞ്ചന്‍പറമ്പിന് ആവശ്യപ്പെട്ടാല്‍ ഉടന്‍ സഹായമെന്ന് മന്ത്രി

  
backup
December 28 2016 | 06:12 AM

%e0%b4%a4%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa

തിരൂര്‍: തുഞ്ചന്‍പറമ്പിന്റെ വികസനത്തിനാവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നു ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി വാസുദേവന്‍ നായര്‍ തുഞ്ചന്‍പറമ്പിന്റെ ഭാവി വികസന കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മന്ത്രിയില്‍നിന്ന് ആവശ്യപ്പെട്ടപ്പോള്‍ എല്ലാവിധ സഹായവും സര്‍ക്കാര്‍ കണ്ടറിഞ്ഞ് ചെയ്യുമെന്നും കാര്യങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചാല്‍ മതിയെന്നുമായിരുന്നു മറുപടി.
ഡോ. തോമസ് ഐസക് തുഞ്ചന്‍പറമ്പിലെത്തി നിലവിലെ സാഹചര്യം നേരില്‍ കാണണമെന്നും ഭാവി വികസനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ അദ്ദേഹത്തില്‍നിന്ന് ആവശ്യപ്പെടണമെന്നും നേരത്തേതന്നെ ആഗ്രഹിച്ചിരുന്നതായി എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞപ്പോള്‍ എം.ടിയുള്ള സമയത്തുതന്നെ തുഞ്ചന്‍ പറമ്പിലെത്താനായതും കാലിക പ്രസക്തമായ വിഷയത്തില്‍ രചിച്ച പുസ്തകം തുഞ്ചന്‍പറമ്പില്‍ എം.ടിയുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യാനായതും ഭാഗ്യമായാണ് കരുതുന്നതെന്നും തോമസ് ഐസക് പ്രതികരിച്ചു. കാലോചിതമായ പുസ്തകം കോട്ടക്കല്‍ ആയുര്‍വൈദ്യശാലയിലെ ചികിത്സാ കാലത്ത് എഴുതി പൂര്‍ത്തിയാക്കിയത് തോമസ് ഐസക്കിന്റെ നിശ്ചയദാര്‍ഢ്യത്തിന് തെളിവാണെന്നും എം.ടി പ്രശംസിച്ചു.
'കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും' എന്ന വിഷയത്തില്‍ മന്ത്രി തോമസ് ഐസക് രചിച്ച പുസ്തകത്തിന്റെ പ്രകാശന വേളയാണ് ഇരുവരുടെയും സുപ്രധാന സംഭാഷണങ്ങള്‍ക്ക് വേദിയൊരുക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago