ജില്ലയില്‍ സ്പിരിറ്റ് വിപണനം വീണ്ടും ശക്തിപ്രാപിക്കുന്നു
ആലപ്പുഴ: ജില്ലയില്‍ സ്പിരിറ്റ് വിപണനം വീണ്ടും ശക്തി പ്രാപിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുതിനായി നിര്‍ദേശങ്ങള്‍ നല്‍കുതിനും പരിശോധനയ്ക്കുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ് ജില്ലയിലെത്തി.
ഋഷിരാജ്‌സിങ് എക്‌സൈസ് കമ്മിഷണര്‍ ആയതിനുശേഷം സ്പിരിറ്റ് മാഫിയയുടെ പ്രവര്‍ത്തനം ഏകദേശം നിലച്ചമട്ടായിരുന്നു. എന്നാല്‍ സമീപകാലത്തായി സ്പിരിറ്റ് വിപണനം സജീവമാകുന്നതായി ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ശക്തമായ നടപടികളുമായാണ് കമ്മിഷണര്‍ എത്തിച്ചേര്‍ന്നത്.
ഇന്നലെ എക്‌സൈസ് കമ്മിഷണര്‍ ആലപ്പുഴ എക്‌സൈസ് ജില്ലാ ആസ്ഥാനം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥന്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ഓഫിസുകള്‍ പരിശോധിച്ചു. ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തോട് ശക്തമായ നടപടി ഉണ്ടാകണമെന്നു കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
ഋഷിരാജ്‌സിങ് എക്‌സൈസ് കമ്മിഷണര്‍ ആയതിനുശേഷം അബ്കാരി കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ജില്ലയില്‍ ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ 2949 അബ്കാരി കേസുകളും 174 എന്‍.ഡി.പി.എസ് കേസുകളും മറ്റനേകം കേസുകളും കണ്ടെടുത്തതിന് ജില്ലയിലെ ഉദ്യോഗസ്ഥരെ എക്‌സൈസ് കമ്മിഷണര്‍ അഭിനന്ദിച്ചു.
എന്നാല്‍ ജില്ലയില്‍, സ്പിരിറ്റ് വിപണനത്തിനെതിരെയുളള പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ നടപടി നേരിടേണ്ടി വരുമെന്ന് എല്ലാ ജീവനക്കാരെയും അദ്ദേഹം ഓര്‍മിപ്പിച്ചു. ജില്ലയില്‍ പൊലിസുമായി ചേര്‍ന്ന് ജോയിന്റ് ഓപ്പറേഷന്‍ നടത്തുവാന്‍ എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് ആലപ്പുഴ എസ്.പി എ അക്ബറിനും നിര്‍ദേശം നല്‍കി. തുടര്‍ന്ന് എക്‌സൈസ് കമ്മിഷണര്‍ ജില്ലയില്‍ സ്പിരിറ്റ് സൂക്ഷിക്കുന്നതായി സംശയിക്കുന്ന പ്രദേശങ്ങളും, സ്ഥലങ്ങളും സന്ദര്‍ശിച്ചു.
കായംകുളം റേഞ്ചിലെ ഒ.എന്‍.കെ ജങ്ഷന് പടിഞ്ഞാറ് വശം ചിറകുളങ്ങരയിലുളള മനോജിന്റെ വീടും മില്ലും എക്‌സൈസ് കമ്മിഷണര്‍ പരിശോധിച്ചു. ഇയാള്‍ നിരവധി സ്പിരിറ്റ് കേസിലെ പ്രതിയാണ്. കള്ളില്‍ മിക്‌സ് ചെയ്യുന്നതിനാവശ്യമായ സ്പിരിറ്റും വ്യാജമദ്യ നിര്‍മാണത്തിന് ആവശ്യമായ സ്പിരിറ്റും വിതരണം ചെയ്യുന്ന മാഫിയയിലെ പ്രധാന കണ്ണിയാണു മനോജ്.
സ്പിരിറ്റ് മാഫിയയെ കുറിച്ചുളള വിശദമായ അന്വേഷണം നടത്തുതിനുളള എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരത്ത് നിന്നുളള പ്രത്യേക ഇന്റലിജന്‍സ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്യാംപ് ചെയ്ത് നിരീക്ഷണം നടത്തുതിനായി ആലപ്പുഴയില്‍ എത്തിചേര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."