സമ്പൂര്‍ണ ചെസ് സാക്ഷരതയുമായി കുളമാവ് ഹൈസ്‌കൂള്‍
തൊടപുഴ: ജില്ലയിലെ ചെസ് സമ്പൂര്‍ണസാക്ഷരത നേടിയ സ്‌കൂള്‍ എന്ന പദവി കുളമാവ് ഐ.എച്ച്.ഇ.പി ഗവണ്‍മെന്റ് ഹൈസ്‌കൂളിന്്.
കഴിഞ്ഞ ചിങ്ങം ഒന്നിന് മികവ്-2016 എന്ന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത ചതുരംഗപൂര്‍ണിമ എന്ന പരിപാടിയുടെ ഭാഗമായാണ് സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും ചെസ് പഠിപ്പിച്ചത്.
സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പട്ടികജാതി-വര്‍ഗ-പിന്നോക്ക ജാതികളില്‍പ്പെടുന്നവരാണ്. മാനസിക വൈകല്യമുള്ളവരും പഠനവൈകല്യമുള്ളവരുമായ 15 കുട്ടികളും ചെസ് പഠിച്ചവരിലുണ്ട്. പുറത്തുനിന്ന് അധ്യാപകരെ വരുത്താതെ വിദ്യാര്‍ഥികളുടെ തന്നെ മേല്‍നോട്ടത്തിലാണ് ചതുരംഗപൂര്‍ണിമ പൂര്‍ത്തിയാക്കിയത്.
അറക്കളും സബ്ജില്ലാ ചെസ് മത്സരത്തില്‍ കുട്ടികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിരുന്നു. ജില്ലാ മത്സരത്തില്‍ മൂന്നാംസ്ഥാനവും നേടി.
ചെസ് അസോസിയേഷന്‍ സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ചത് സ്‌കൂളിന്റെ ടീമായിരുന്നു. ചതുരംഗപൂര്‍ണിമ പ്രഖ്യാപനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വഹിച്ചു.
അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ് കുന്നേല്‍ അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എല്‍ ജോസഫ് സമ്മാനദാനം നിര്‍വഹിച്ചു. ജിസ്‌മോന്‍ മാത്യു, സെലിന്‍ മാത്യു, ജോജന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. എം.ബി സണ്ണി സ്വാഗതവും എന്‍.കെ അജയകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."