ലീഡേഴ്സ് കാരവനിനു ജില്ലയില്‍ പ്രൗഢ ഗംഭീരമായ തുടക്കം
കാസര്‍കോട്: ക്ലസ്റ്റര്‍ തലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്സ് കാരവനിനു ജില്ലയില്‍ പ്രൗഢ ഗംഭീരമായ തുടക്കം. പരിപാടി മഞ്ചേശ്വരത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ഫൈസി കജ, സുഹൈര്‍ അസ്ഹരി, പി.എച്ച് അസ്ഹരി, ബി.എസ് ഇബ്റാഹിം, സൈഫുല്ല തങ്ങള്‍, ഇസ്മയില്‍ അസ്ഹരി, ഫാറൂഖ് ദാരിമി, ഇസ്മയില്‍, ഖാദര്‍, ഹാരിസ്, ഖലീല്‍, മഹ്്മൂദ് മുസ്്ലിയാര്‍, നാസര്‍ അസ്ഹരി, മഹ്്മൂദ്, അലി, സിദ്ദീഖ് കജ, മൂസാ, ഫാറൂഖ് മുസ്്ലിയാര്‍ മുത്തലിബ്, ശരീഫ് അസ്ഹരി സംബന്ധിച്ചു.
സംസ്ഥാന സെക്രട്ടറി സലാം ഫൈസി കിണവക്കല്‍ നയിക്കുന്ന ലീഡേഴ്സ് കാരവന് മീഞ്ച, വോര്‍ക്കാടി, മംഗല്പാടി, പൈവളികെ എന്നീ ക്ലസ്റ്ററുകളില്‍ പര്യടനം നടത്തി. പെരുമ്പട്ടയില്‍ നിന്നാരംഭിച്ച ലീഡേഴ്സ് കാരവനിനു സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ അഷ്റഫി കക്കുംപടി നേതൃത്വം നല്കി. മദീനാ പാഷന് പദ്ധതി അവതരണം, കര്‍മനിധി സമാഹരണം, സത്യധാര ലിസ്റ്റ് ശേഖരണം, സോഷ്യല്‍ സര്‍വേ, ഓഫിസ് കിറ്റ് വിതരണം, ക്ലസ്റ്റര്‍ ശാഖ അദാലത്ത് തുടങ്ങിയ ഓരോ കേന്ദ്രങ്ങളിലും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."