എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ ജനറലാശുപത്രി ശുചീകരിച്ചു
കാസര്‍കോട്: തളങ്കര ഗവ. മുസ്്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് സപ്ത ദിന ക്യാംപിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശുചീകരണം നടത്തി. കാട് മൂടിക്കിടന്ന ആശുപത്രി വെട്ടിത്തെളിച്ചും ചുറ്റുവട്ടത്തുണ്ടായിരുന്ന പ്ലാസ്റ്റിക്, ഖര, മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്കരിച്ചും ആശുപത്രിയെ മാലിന്യ മുക്തമാക്കി.
മാലിന്യ നിര്‍മാര്‍ജനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടു കൊണ്ടു 24നു കാസര്‍കോട് ജി.എച്ച്.എസ്.എസില്‍ ആരംഭിച്ച ക്യാംപില്‍ ഇതിനോടകം പുഴയെ അറിയുക എന്ന പേരില്‍ ചന്ദ്രഗിരിപുഴയില്‍ ഏകദിന ക്യാംപും പുലിക്കുന്ന് പ്രദേശത്തെ ഇരുപതോളം വീടുകള്‍ കേന്ദ്രീകരിച്ചു പ്ലാസ്റ്റിക് ബോധവല്‍ക്കരണ സര്‍വേയും സംഘടിപ്പിച്ചു. ഇന്നു പ്ലാസ്റ്റിക് മുക്ത യജ്ഞത്തിന്റെ ആദ്യപടിയെന്നോണം പേപ്പര്‍ ബാഗ് നിര്‍മാണം, പോസ്റ്റല്‍ കവര്‍ നിര്‍മാണം, എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കും. സപ്തദിന ക്യാംപ് 30 നു സമാപിക്കും.
ക്യാംപില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ ഫൈസല്‍, പി.ടി.എ പ്രസിഡന്റ് ടി.കെ മൂസ, പ്രോഗ്രാം ഓഫിസര്‍ എ.എന്‍ റസീന, അധ്യാപകരായ നബീല, രജിത സംബന്ധിച്ചു.
കെ.ടി ഗണേഷ്കുമാറിന്റെ നേതൃത്വത്തില്‍ അന്‍പതോളം വരുന്ന വിദ്യാര്‍ഥികളും ആശുപത്രി അധികൃതരും സംയുക്തമായാണു ശുചീകരണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."