ബൈത്തുറഹ്മ വില്ലേജില്‍ ഒന്നരക്കോടിയുടെ ഭവന പദ്ധതി
തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല ശാഖ മുസ്ലിംലീഗ് കമ്മിറ്റി വലിയകുതിര്‍ ബൈത്തുറഹ്മ വില്ലേജില്‍ നിര്‍മിക്കുന്ന ഭവന പദ്ധതിക്ക് തുടക്കമായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശിലയിട്ടതോടെയാണു വീടുകളുടെ നിര്‍മാണ പ്രവര്‍ത്തി തുടങ്ങിയത്.
എല്ലാ സൗകര്യങ്ങളും ഒരുക്കി വീതിച്ചു നല്കുന്ന വീടും സ്ഥലവും മറ്റൊരാള്‍ക്കു വില്പന ചെയ്യുവാനോ കൈമാറാനോ പാടില്ലെന്ന വ്യവസ്ഥയിലായിരിക്കും അനുവദിക്കുക. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണ എന്നെന്നും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ മലേഷ്യ, ദുബൈ, അബുദാബി, മസ്ക്കറ്റ്, സൗദി, കുവൈറ്റ് എന്നീ വിദേശ ശാഖാ കമ്മിറ്റികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഒന്നരക്കോടി രൂപയുടെ ബഹുമുഖ പദ്ധതിക്കാണു ബൈത്തുറഹ്മ വില്ലേജ് കേന്ദ്ര കമ്മിറ്റി രൂപപ്പെടുത്തിയിട്ടുള്ളത്. ഒരു വര്‍ഷം കൊണ്ടു പദ്ധതി പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യം. ചെയര്മാന് വി.കെ ബാവ അധ്യക്ഷനായി. മുന്‍ എം.എല്‍.എ അബ്ദുറഹിമാന് രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.
ജനറല്‍ കണ്‍വീനര്‍ റസാഖ് പുനത്തില്‍, പി.വി അബ്ദുറസാഖ് എം.എല്‍.എ, ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍, വി.കെ.പി ഹമീദലി, എം അബ്ദുല്ല ഹാജി, സത്താര്‍ വടക്കുമ്പാട് പ്രസംഗിച്ചു. വിവിധ ശാഖാ പ്രതിനിധികള്‍ ബൈത്തുറഹ്മ കെട്ടിട നിര്‍മാണത്തിനുള്ള ഫണ്ട് അബ്ബാസലി ശിഹാബ് തങ്ങള്‍ക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."