ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്നു
ഷൊര്‍ണൂര്‍: വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം യാത്രക്കാര്‍ വലയുന്നു. സംസ്ഥാനത്ത് ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനായ ഷൊര്‍ണൂരിലാണ് വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം യാത്രക്കാര്‍ വലയുന്നത്. ഏഴ് പ്ലാറ്റ്ഫോം ഉള്ള ജംഗഷനില്‍ നാല്, അഞ്ച് പ്ലാറ്റ് ഫോംമുകളിലാണ് കുളിമുറിയും കക്കൂസും ഉള്ളത്. ആറ്, ഏഴ് പ്ലാറ്റ് ഫോമുകളില്‍ ശൗചാലയങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നിലും രണ്ടിലും കക്കൂസും കുളിമുറിയും വേണമെന്ന യാത്രക്കാരുടെ ആവശ്യം ഇനിയും റെയില്‍വേ ചെവി കൊണ്ടിട്ടില്ല. വെയിലായാലും മഴയായലും കൊള്ളേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പ്ലാറ്റ്ഫോം ഒന്ന് ഒഴിച്ച് ബാക്കിയുള്ളവയില്‍ മേല്‍ക്കൂര ഉണ്ടെങ്കിലും മേല്‍ക്കൂരകള്‍ സ്റ്റേഷന്റെ പടിഞ്ഞാറ് കിഴക്ക് എന്നീ ഭാഗത്തേക്കും നീട്ടി നിര്‍മ്മിക്കണമെന്ന ആവശ്യം ഇനിയും നിറവേറ്റിയിട്ടില്ല.
ട്രെയിനുകള്‍ സ്റ്റേഷനില്‍ എത്തിയാല്‍ പകുതിയോളം ബോഗികള്‍ മേല്‍ക്കൂരക്ക് പുറത്താണ്. പ്ലാറ്റ്ഫോം ഒന്നിലാകട്ടെ മേല്‍ക്കൂര പേരിന് മാത്രമേ ഉള്ളൂ. എറണാകുളം, ഒലവക്കോട് എന്നീ സ്റ്റേഷനുകളില്‍ എക്സലേറ്റര്‍ സംവിധാനം നിര്‍മിച്ചപ്പോള്‍ ഷൊര്‍ണൂരില്‍ ഈ സംവിധാനം ഇനിയും വന്നിട്ടില്ല. വയോധികരായ യാത്രക്കാര്‍ പ്ലാറ്റ്ഫോ മില്‍ എത്താന്‍ ഏറെ സൗകര്യപ്രദമാണ് എക്സലൈറ്റര് സംവിധാനം. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണവും വര്‍ധിപ്പിക്കേണ്ടതുണ്ട്. സ്റ്റേഷന്റെ തെക്കുഭാഗത്ത് കൗണ്ടര്‍ സ്ഥാപിച്ചാല്‍ ഏറെ സൗകര്യപ്രദമാവും.
അതേപോലെ റെയില്‍വേ ആശുപത്രിയുടെ കാര്യവും ശോചനീയമാണ്. വേണ്ടത്ര പ്രത്യേക വിഭാഗം ഡോക്ടര്‍മാര്‍ ഇല്ലാത്തരും യാത്രക്കാര്‍ക്ക് ദുരിതം അനുഭവിക്കേണ്ട അവസ്ഥയാണ് ഉള്ളത്. യാത്രക്കാര്‍ക്ക് അപകടങ്ങള്‍ സംഭവിച്ചാല്‍ പ്രാഥമികചികിത്സയ്ക്കുശേഷം ഇപ്പോ ഴും തൃശ്ശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലോ മറ്റ് സ്വകാര്യ ആശുപത്രിയേയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴും.
അതേ സമയം നാല് അഞ്ച് പ്ലാറ്റ്ഫോമുകളിലെ സ്റ്റാളുകളുടെ കാലാവധിയെ തുടര്‍ന്ന് സ്റ്റാളുകള്‍ പൂട്ടിയത് യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. ചായ കുടിക്കാനോ ലഘു ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."