കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്; അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടി വേദികളില്‍
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് പോരില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍.
നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ വിലക്കിയതായി കേരളത്തിന്റെ ചുമതലയുള്ള ഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് പറഞ്ഞു.
നേതാക്കളുടെ പരസ്യ പ്രസ്താവനകളെ ഹൈക്കമാന്‍ഡ് ഗൗരവമായി കാണുന്നു.
അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളിലാണ് പറയേണ്ടത്. നേതാക്കളുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും മുകുള്‍ വാസ്‌നിക്ക് പറഞ്ഞു.
പാര്‍ട്ടി സ്ഥാപകദിനത്തില്‍ സംസ്ഥാനത്തെ ഗ്രൂപ്പ് പോര് തെരുവുയുദ്ധത്തില്‍ എത്തിയ പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപ്പെട്ടിരിക്കുന്നത്.
നേതാക്കള്‍ തമ്മിലുള്ള വാക്‌പോരില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ വാക്‌പോര് അവസാനിപ്പിക്കണം. നേതാക്കളുടെ ഏറ്റുമുട്ടല്‍ തന്നെ മുറിവേല്‍പ്പിച്ചെന്നും അദ്ദേഹം രാവിലെ പറഞ്ഞു.
വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും കോണ്‍ഗ്രസിനെ ശക്തിപെടുത്തുമെന്ന് കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിനാഘോഷ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സ്വയം വിമര്‍ശനത്തിന് പാര്‍ട്ടിയില്‍ സംവിധാനമുണ്ട് എന്നാല്‍ അത് കോണ്‍ഗ്രസിനെ തകര്‍ക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിനെ വിമര്‍ശിച്ച കെ മുരളീധരന് പിന്തുണയുമായി കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ രംഗത്ത് വന്നു.
പാര്‍ട്ടിയുടെ വാക്താവായല്ല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. ഡിസിസി ഓഫീസിന് മുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നും കോണ്‍ഗ്രസ് ഹസന്‍ പറഞ്ഞു.
പാര്‍ട്ടി ഓഫീസിലേക്ക് വരുന്ന ഒരാളെ ആക്രമിച്ചത് ശരിയായ നടപടിയല്ല.
കെ.മുരളീധരന്‍ നടത്തിയ പ്രസ്താവനയില്‍ തെറ്റില്ല. സ്വയം വിമര്‍ശനപരമായാണ് മുരളീധരന്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചതെന്നും എം.എം.ഹസന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."