ഇരു സര്‍ക്കാരുകളും ജനത്തിന്റെ സുരക്ഷിതത്വബോധം നഷ്ടപ്പെടുത്തുന്നു: പി.കെ കുഞ്ഞാലിക്കുട്ടി
കല്‍പ്പറ്റ: ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ സാമുദായിക വികാരമുണ്ടാക്കുന്ന സംഘപരിവാരങ്ങളെ കയറൂരി വിടുന്ന കേന്ദ്രഭരണകൂടവും ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ യു.എ.പി.എ ചുമത്താന്‍ മത്സരിക്കുന്ന സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളുടെ സുരക്ഷിതത്വബോധമാണ് നഷ്ടപ്പെടുത്തുന്നതെന്ന് മുസ്്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പ്രസ്താവിച്ചു.
കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്‌ലിംലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജനാധിപത്യമര്യാദയും പാലിക്കാതെയാണ് മോദി കേന്ദ്രഭരണം കയ്യാളുന്നത്. നോട്ട് പ്രതിസന്ധിയില്‍ സാധാരണക്കാരും പാവപ്പെട്ടവരും ദുരിതമനുഭവിക്കുമ്പോഴും വീണ്ടുവിചാരത്തിനോ തെറ്റുതിരുത്താനോ പ്രധാനമന്ത്രി തയാറാവുന്നില്ല.
അധികാരത്തിലെത്തിയതിന് ശേഷം വികസന കാര്യത്തില്‍ ഇടുസര്‍ക്കാര്‍ മുടന്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ അധ്യക്ഷനായി.
ജില്ലാ ലീഗ് പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍, സെക്രട്ടറി ടി മുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."