ഒളവട്ടൂര്‍ ഓര്‍ഫനേജ് ഗോള്‍ഡന്‍ ജൂബിലി സമാപനം ഇന്ന്
കൊണ്ടോട്ടി: ഏക സിവില്‍കോഡുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതു ന്യൂനപക്ഷത്തിനെതിരേയുള്ള ഗൂഢനീക്കമാണെന്ന് ഒളവട്ടൂര്‍ ഓര്‍ഫനേജ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടന്ന ഇസ്ലാമിക് ശരീത്ത്, സമകാലിക ഇന്ത്യയില്‍ എന്ന വഷയത്തിലെ സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, എം. അബ്ദുസ്സലാം ഫൈസി സംസാരിച്ചു.
എം.കെ മമ്മദീശ ഹാജിയുടെ ഓര്മപ്പതിപ്പും അല്‍ബിര്‍റ് ഇസ്ലാമിക് പ്രീസ്കൂള്‍ ഡോക്യൂമെന്ററിയും പ്രകാശനം ചെയ്തു. സമാപന സമ്മേളനം ഇന്നു വൈകിട്ട് 6.30ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, പി.വി അബ്ദുല്‍ വഹാബ് എം.പി, ടി.വി ഇബ്രാഹീം എം.എല്‍.എ, കെ. മുഹമ്മദുണ്ണി ഹാജി, പി.എ ജബ്ബാര്‍ ഹാജി ബി.എസ്.കെ തങ്ങള്‍, ഡോ. എം. അബ്ദുറഹിമാന് മൗലവി സംസാരിക്കും. ദുആ സംഗമത്തിന് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര് നേതൃത്വം നല്‍കും.രാവിലെ നടക്കുന്ന വനിതാ സംഗമത്തില്‍ റംല അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പ്രസിഡന്റ് പി.എ നസീറ സംബന്ധിക്കും. പൂര്‍വവിദ്യാര്‍ഥി സംഗമം വൈകിട്ട് മൂന്നിനു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."