ഇ- സ്റ്റാമ്പിങ് നിലവിലെ വെണ്ടര്‍മാരിലൂടെ നടപ്പാക്കണമെന്ന്
കോട്ടയം: കേരളത്തില്‍ ഇ-സ്റ്റാമ്പിങ് നടപ്പാക്കുമ്പോള്‍ നിലവിലുള്ള സ്റ്റാമ്പ് വെണ്ടര്‍മാരില്‍കൂടി തന്നെയായിരിക്കണം നടപ്പാക്കേണ്ടതെന്ന് കേരളാ സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കേരളത്തില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന സ്റ്റാമ്പ് വെണ്ടര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുവാന്‍ ഇടവരുത്തുന്ന വിധത്തിലുള്ള ചില നീക്കങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കുവാന്‍ പാടില്ല.
കോര്‍ട്ട് ഫീ സ്റ്റാമ്പ്, മുഖപത്രങ്ങള്‍ തുടങ്ങിയവയുടെ വില്‍പന പരിധി ഉയര്‍ത്തുക, വെണ്ടര്‍മാര്‍ക്കുള്ള ഡിസ്‌കൗണ്ട് കാലോചിതമായി പരിഷ്‌കരിച്ച് വര്‍ധിപ്പിക്കുക, നോട്ടു തിരോധാനത്തെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജനുവരി 14നു തൃശൂരില്‍ വച്ചു സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.ജെ ദേവസ്യാ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എന്‍.കെ. അബ്ദുള്‍നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി. ഹരിദാസ്, ടി.സി. പ്രഭാകരന്‍, പി.കെ.എസ്. തങ്ങള്‍, ഇ. വിഭൂഷണന്‍നായര്‍, പി.ജെ. ബേബി, എന്‍.പി. ഗോപിനാഥന്‍ നായര്‍, കെ. ശ്രീനിവാസന്‍, കെ.എം.തോമസ്, പി. രവീന്ദ്രനാഥ്, പി.പി. ജോയി, മോഹന്‍കുമാര്‍ മലപ്പുറം, പി. ശിവകുമാര്‍, എന്‍.വിശ്വനാഥന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."