HOME
DETAILS

സദ്ദാമില്ലാത്ത ഇറാഖിന് 10 വര്‍ഷം; ചരിത്രഭൂമികളിപ്പോള്‍ ഐ.എസിന്റെ വിളനിലം

  
backup
December 30 2016 | 05:12 AM

%e0%b4%b8%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b4%bf%e0%b4%a8%e0%b5%8d-10

ഇറാഖില്‍ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് ഇന്നേക്ക് 10 വര്‍ഷം. സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഭൂമികയായ ഇറാഖ് സദ്ദാമിനു ശേഷം ഐ.എസിന്റെ വിളനിലവും തലസ്ഥാനനഗരിയുമായി. രണ്ടു പതിറ്റാണ്ടിലേറെയാണ് സദ്ദാം ഇറാഖ് ഭരിച്ചത്. പരസ്പരം പോരടിച്ച ഇരു വിഭാഗങ്ങളെയും സന്തുലിതമായി നയിക്കാനുള്ള കഴിവ് സദ്ദാമിനുണ്ടായിരുന്നുവെന്നാണ് അന്ന് സദ്ദാം വേട്ടയില്‍ പങ്കെടുത്ത യു.എസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. 

2006 ഡിസംബര്‍ 30നാണ് ബഗ്ദാദിലെ ഖദീമിയ ജില്ലയിലെ മിലിട്ടറി ഇന്റലിജന്‍സ് ആസ്ഥാനത്ത് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത്. ശത്രുക്കളായ ഇറാനും അമേരിക്കയുമാണ് തന്നെ തടവിലാക്കിയതെന്ന് സദ്ദാം ആരോപിച്ചിരുന്നു. തൂക്കുകയറിലും അസാമാന്യ ധൈര്യം പ്രകടിപ്പിച്ച അദ്ദേഹം ഖുര്‍ആന്‍ വചനങ്ങള്‍ ഉരുവിട്ടാണ് മരണത്തിന് കീഴടങ്ങിയതെന്ന് ദൃസാക്ഷികളായ യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിക്കുമ്പോള്‍ 69 വയസ്സായിരുന്നു ഇറാഖ് കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിക്ക്.
ഖുര്‍ആന്‍ ഉരവിട്ടുകൊണ്ടിരിക്കുന്ന സദ്ദാമില്‍ ഭയത്തിന്റെ ഒരു ലക്ഷണവും കണ്ടില്ലെന്ന് ഇറാഖ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൗഫാഖ് അല്‍ റുബെയ് പറഞ്ഞു. മൗഫാഖിനായിരുന്നു വധശിക്ഷ നടപ്പാക്കുന്നതിന്റെ ചുമതല. അദ്ദേഹം കുറ്റം ചെയ്തുവെന്ന് അപ്പോള്‍ തോന്നിയില്ല. ദൈവത്തോട് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുചോദിക്കുകയോ ദയവേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തില്ല.

ശിക്ഷ നടപ്പാക്കുന്നതിനോട് ഒരു വിധിത്തിലും അദ്ദേഹം എതിര്‍ത്തതുമില്ല. ഇതായിരുന്നു 2013 ല്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് റുബെയ് പറഞ്ഞത്. റുബെയാണ് തൂക്കുകയറുമായി ബന്ധിപ്പിച്ച ലിവര്‍ വലിച്ചത്. എന്നാല്‍ അത് പ്രവര്‍ത്തിച്ചില്ല. പേരു വെളിപ്പെടുത്താത്തയാളാണ് രണ്ടാമത് ലിവര്‍ വലിച്ച് ശിക്ഷ നടപ്പാക്കിയത്. ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കുന്നതു മുമ്പെ അദ്ദേഹം മരണത്തിന് കീഴടങ്ങിയിരുന്നുവെന്നും റുബെയ് ഓര്‍ക്കുന്നു.
രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു.

1982ല്‍ 148 ശീഈകള്‍ ദുജൈലില്‍ കൊല്ലപ്പെട്ട കേസിലാണ് സദ്ദാമിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. യുദ്ധക്കുറ്റക്കേസിലാണ് ശിക്ഷ നടപ്പാക്കിയത്. സദ്ദാമിനെതിരെ നടന്ന വധശ്രമത്തെ തുടര്‍ന്നാണ് ദുജൈലില്‍ കൂട്ടക്കൊല നടത്തിയതെന്നാണ് കേസ്. അന്താരാഷ്ട്ര സമൂഹത്തെ വകവയ്ക്കാതെയായിരുന്നു സദ്ദാമിന്റെ ഭരണം. സദ്ദാം ക്രൂരനായ ഏകാധിപതിയായിരുന്നുവെന്നാണ് അന്നത്തെ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് പറഞ്ഞത്.


യു.എസ് പിന്തുണയോടെ തയാറാക്കിയ ഇറാഖ് ട്രൈബ്യൂണലാണ് സദ്ദാമിന് വധശിക്ഷ വിധിച്ചത്. 2005 ഒക്ടോബര്‍ മുതല്‍ 2006 ജൂലൈ വരെ നടന്ന വിചാരണയെ തമാശയാണെന്നാണ് സദ്ദാം വിശേഷിപ്പിച്ചത്. സദ്ദാമിന്റെ വധശിക്ഷയ്ക്ക് ശേഷം ശീഈകള്‍ തെരുവുകളിലിറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു. വധശിക്ഷ നടപ്പാക്കിയതിനു പിറ്റേന്ന് സദ്ദാമിന്റെ ജന്മസ്ഥലമായ തിക്രിത്തിന് സമീപമുള്ള ഔജ ഗ്രാമത്തിലാണ് മൃതദേഹം ഖബറടക്കിയത്. ബഗ്ദാദില്‍ നിന്ന് 160 കി.മി അകലെയാണിത്.


2003 ഡിസംബര്‍ 13 ലെ അമാവാസിയിലാണ് അമേരിക്ക 25 ദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച സദ്ദാമിനെ യു.എസ് സൈന്യം തിക്രിത്തില്‍ നിന്ന് പിടികൂടിയത്. അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കിയതിനു ശേഷമായിരുന്നു ഇത്. തന്റെ കുടുംബത്തിലെ അംഗരക്ഷകരുടെ സംരക്ഷണത്തില്‍ എട്ടുമാസത്തോളം സദ്ദാം തിക്രിത്തിലെ ഗ്രാമത്തില്‍ കഴിഞ്ഞു. സംഘാംഗങ്ങളിലൊരാളാണ് യു.എസ് സൈന്യത്തിന് ഒറ്റിക്കൊടുത്തത്.


'എലിമാളം' എന്നാണ് സദ്ദാമിന്റെ ഒളിത്താവളത്തെ യു.എസ് സൈന്യം വിശേഷിപ്പിച്ചിരുന്നത്. എക്‌സോസ്റ്റ്ഫാനും വായുസഞ്ചാരത്തിനുള്ള സംവിധാനങ്ങളും ഉള്ള ഒരാള്‍ക്ക് മാത്രം കിടക്കാന്‍ സംവിധാനമുള്ളതായിരുന്നു ഒളിത്താവളം. സദ്ദാമിനെ പിടികൂടിയ വിവരം പുഞ്ചിരിക്കുന്ന മുഖത്തോടെ അമേരിക്കന്‍ സ്ഥാനപതി പോള്‍ ബെര്‍മറാണ് ലോകത്തെ അറിയിച്ചത്. ഞങ്ങള്‍ക്ക് അയാളെ പിടിച്ചു എന്നായിരുന്നു ബെര്‍മറിന്റെ വാക്കുകള്‍. ഇടതൂര്‍ന്ന താടിയും നീണ്ടമുടിയുമായുള്ള സദ്ദാമിന്റെ വിഡിയോയും ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ഡോക്ടര്‍ സദ്ദാമിന്റെ വായ തുറന്ന് പരിശോധിക്കുന്നതായിരുന്നു ആദ്യ ചിത്രം. സദ്ദാമിന് ശേഷം ഇറാഖ് അസ്ഥിരതപ്പെടുന്നതാണ് പിന്നീട് കണ്ടത്. ഐ.എസിന്റെ ഉദയവും ഇറാഖ് -സിറിയ മേഖലകളിലായി ഐ.എസ് ശക്തിപ്പെടുകയും ചെയ്തു. ഐ.എസിനെ തകര്‍ക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും വര്‍ഷങ്ങളായി നടത്തുന്ന ശ്രമം ഇനിയും ലക്ഷ്യം കണ്ടിട്ടുമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago