ഡെബി റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു
ന്യൂയോര്‍ക്ക്: വിഖ്യാത അമേരിക്കന്‍ നടി ഡെബി റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച സ്റ്റാര്‍ വാര്‍സ് നായിക കാരി ഫിഷറിന്റെ മാതാവാണ് ഡെബി.
84 വയസായിരുന്നു. പക്ഷാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. നടി, ഗായിക, ചരിത്രകാരി, എന്നീ നിലയിലും പ്രശസ്തയായിരുന്നു . അതേസമയം കാരിയുടെ മരണവാര്‍ത്ത അമ്മയെ തളര്‍ത്തിയിരുന്നതായി മകന്‍ ടോഡ് ഫിഷര്‍ പറഞ്ഞു. അവസാന നിമിഷം മകള്‍ക്കൊപ്പം നില്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നതായും ടോഡ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കാരി അന്തരിച്ചത്. ഹോളിവുഡിലെ പ്രശസ്തമായ സ്‌പേസ് ഒപേറ ചിത്രം സ്റ്റാര്‍ വാര്‍സിലെ വിമത രാജകുമാരി ലെയയെ അവതരിപ്പിച്ച കാരി ഫിഷര്‍ ഇടക്കാലത്ത് അമ്മയുമായി വിട്ടുനിന്നിരുന്നു. എന്നാല്‍ അടുത്തിടെ നല്ല ബന്ധത്തിലായി.
1950-60 കാലഘട്ടത്തില്‍ ഹോളിവുഡിലെ മുന്‍നിര നായികയായിരുന്നു ഡെബി. 19ാം വയസിലായിരുന്നു നായികാ അരങ്ങേറ്റം.1952ലെ സിംഗിങ് ഇന്‍ ദ റെയിനായിരുന്നു ആദ്യ ചിത്രം. സംഗീതജ്ഞന്‍ എഡ്ഡി ഫിഷറിനെ വിവാഹം ചെയ്തു. എന്നാല്‍ 1959ല്‍ ഈ ബന്ധം പിരിഞ്ഞു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. ടോഡും കാരിയുമാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."