HOME
DETAILS

ഇടുക്കിയില്‍ 15 കേന്ദ്രങ്ങളില്‍ പ്രതിരോധം തീര്‍ത്ത് മനുഷ്യച്ചങ്ങല

  
backup
December 30 2016 | 06:12 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-15-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d

 


തൊടുപുഴ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് റദ്ദാക്കല്‍ സാമൂഹ്യജീവിതത്തിലുണ്ടാക്കിയ ദുരിതങ്ങളും സഹകരണമേഖലയെ തകര്‍ക്കാനുള്ള ബിജെപിയുടെ ഗൂഢലക്ഷ്യവും പൊറുക്കില്ലെന്ന സന്ദേശവുമായി ഇടുക്കിയില്‍ 15 കേന്ദ്രങ്ങളില്‍ പ്രതിരോധം തീര്‍ത്ത് മനുഷ്യച്ചങ്ങല.
തൊടുപുഴയിലും കരിമണ്ണൂരിലും മൂലമറ്റത്തും മനുഷ്യച്ചങ്ങലയില്‍ ഒരു മനസോടെ കണ്ണികളായി. വൈദ്യുതി മന്ത്രി എം.എം മണി തൊടുപുഴയിലും മന്ത്രി വി.എസ്.സുനില്‍കുമാര്‍ മൂന്നാറിലും കണ്ണിയായി.
തൊടുപുഴയില്‍ മുനിസിപ്പല്‍ ബസ്‌സ്റ്റാന്‍ഡ് മുതല്‍ വെങ്ങല്ലൂര്‍ വരെയായിരുന്നു മനുഷ്യച്ചങ്ങല. ചെങ്കൊടികളും ചുവപ്പ് തോരണങ്ങളും കൊണ്ട് അലംകൃതമായ പാതയുടെ ഓരം ചേര്‍ന്ന്‌കൈകള്‍ ചേര്‍ത്തുപിടിച്ച് സമരമുഖത്ത് അണിനിരന്നവരില്‍ സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലയില്‍നിന്നുമുള്ളവരുണ്ടായിരുന്നു. വിവിധ സാമ്പത്തികസ്ഥാപനങ്ങളിലെ ജീവനക്കാര്‍, വിവിധ വിഭാഗം ജീവനക്കാര്‍, പണിയെടുത്തിട്ടും സമയത്ത് കൂലി ലഭിക്കാാത്തതിന്റെ ദുരിതം പേറുന്ന തൊഴിലാളികള്‍. അവര്‍ക്ക് പ്രതിഫലം നല്‍കാന്‍ കഴിയാത്ത കര്‍ഷകര്‍, സ്‌കൂളില്‍ ഫീസ് നല്‍കാന്‍ കഴിയാത്ത അഛനമ്മമാര്‍ക്കൊപ്പം സങ്കടവുമായി കുട്ടികള്‍, നിര നീണ്ടു.
തൊടുപുഴ ഗാന്ധി സ്‌ക്വയറിന് സമീപം പഴയ ബസ് സ്റ്റാന്‍ഡിലാണ് മനുഷ്യച്ചങ്ങലയ്ക്കുശേഷം പൊതുയോഗം ചേര്‍ന്നത്. മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ സലിംകുമാര്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ വി. വി മത്തായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍, സഹകരിക്കുന്ന കക്ഷികളുടെ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
കട്ടപ്പന മുതല്‍ വെള്ളയാംകുടി വരെ 3 കീലോമീറ്ററാണ് ചങ്ങല തീര്‍ത്തത്. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ ആദ്യ കണ്ണിയായി. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി പ്രതിജ്ഞ ചെല്ലി.
ഇ.എസ് ബിജിമോള്‍ എംഎല്‍എ, മത്യൂ സ്റ്റീഫന്‍, നേതാക്കളായ വി ആര്‍ സജി, എന്‍ ശിവരാജന്‍, വി ആര്‍ ശശി, സി കെ മോഹനന്‍, സി എസ് രാജേന്ദ്രന്‍, കെ എം തോമസ്, സാലി ജോളി, തുടങ്ങി പ്രമൂഖര്‍ ചങ്ങിലയില്‍ കണ്ണിയായി. ചങ്ങിലയ്ക്ക് മുന്നോടിയായി നടന്ന യോഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
തോട്ടം ാെതഴിലാളികളുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായിരുന്നു വണ്ടന്‍മേട്ടില്‍ നടന്ന ചങ്ങല. സ്ത്രീകളും കുട്ടികളുമടക്കമാണ് തൊഴിലാളികളും ബഹുജനങ്ങളും ചങ്ങലയില്‍ കണ്ണിയായത്.
കരിമണ്ണൂരില്‍ പഞ്ചായത്ത് ഓഫീസ് ജങ്ഷന്‍ മുതല്‍ ഹൈസ്‌കൂള്‍ കവലവരെയായിരുന്ന ചങ്ങല. വണ്ണപ്പുറം സഹകരണബാങ്ക് പ്രസിഡന്റ് കെ.എം സോമന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രേദാണാചാര്യ കെ പി തോമസ്, ചലച്ചിത്രനടന്‍ ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ ചങ്ങലയില്‍ കണ്ണികളായി. മൂലമറ്റം ഏരിയയിലെ ചങ്ങല മുട്ടം തോട്ടിന്‍കര മുതല്‍ കോടതി ജങ്ഷന്‍ വരെയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago