HOME
DETAILS
MAL
മാര്‍മ്മല അരുവി റോഡ് നിര്‍മാണം പുരോഗതിയില്‍
backup
December 30 2016 | 06:12 AM
ഈരാറ്റുപേട്ട: വിനോദ സഞ്ചാര കേന്ദ്രമായ മാര്‍മ്മല അരുവിയിലേക്കുളള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയില്‍.
തീക്കോയി മംഗളഗിരിയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം 4.42 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിക്കുന്നത്.
റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടുകൂടി വിനോദസഞ്ചാര മേഖലയിയല് മുന്നേറ്റത്തിനു വഴിയൊരുക്കും.
ഇലവിഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, വാഗമണ്‍ എന്നിവയോടൊപ്പം മാര്‍മല അരുവിയും വിനോദ സഞ്ചാരികളുടെ കേന്ദ്രമായി മാറും. റോഡിന്റെ നിര്‍മാണ പുരോഗതി ആന്റോ ആന്റണി എം.പി സന്ദര്‍ശിച്ച് വിലയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് പ്രേംജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, ബിനോയി ജോസഫ്, റോഷ്ണി റ്റോമി തുടങ്ങിയവര്‍ എം.പിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."