HOME
DETAILS
MAL
കട്ടിലുകള്‍ വിതരണം ചെയ്യും
backup
December 30 2016 | 07:12 AM
വളാഞ്ചേരി: പുതുവര്‍ഷ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി സി.എച്ച്. മൊമ്മോറിയല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ അഞ്ച് പേര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആശുപത്രി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനേജ്മെന്റ്,ഡോക്ടേഴ്സ്, സ്റ്റാഫ് എന്നിവരുടെ പ്രതിനിധികള്‍ സംയുക്തമായി വെള്ളി,ശനി ദിവസങ്ങളില്‍ തവനൂര്‍ വൃദ്ധസദനം,ബാലമന്ദിരം,പ്രതീക്ഷാഭവന്‍,മഹിളാ മന്ദിരം എന്നിവ സന്ദര്‍ശിക്കുകയും കട്ടില് ഉള്‍പ്പടെയുളള സാധനങ്ങള്‍ വിതരണം ചെയ്യും.വാര്‍ത്താസമ്മേളനത്തില്‍ അസ്ലം പാലാറ, കെ.ജി. ശ്രീകുമാര്‍, എ.പി. സുലൈഖ ഹുസൈന്, വി. ഷാഫി, കെ. മുസ്തഫ, വി. ഇര്‍ഷാദ്, കെ.പി. നൗഷാദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."