പണമിടപാടുകള്‍ കാഷ്‌ലെസ്സാക്കാന്‍ ഭീം ആപ്പുമായി നരേന്ദ്രമോദി
ന്യൂഡല്‍ഹി: രാജ്യത്തെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.
ഡല്‍ഹിയില്‍ നടന്ന ഡിജിധാന്‍ മേളയിലാണ് ഭീം എന്ന പുതിയ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കിയത്.
രാജ്യത്തിനുള്ള പുതുവര്‍ഷ സമ്മാനമാണ് ആപ്പ്. ആപ്പിനെക്കുറിച്ചറിയാന്‍ ലോകം ഗൂഗിളില്‍ തിരയുമെന്നും മോദി അവകാശപ്പെട്ടു.
ആധാര്‍ അടിസ്ഥാനമാക്കിയാണ് ആപ്പ് പ്രവര്‍ത്തിപ്പിക്കാനാവുക. പുതിയ ആപ്പ് ഉപയോഗിച്ച് അദ്ദേഹം ഖാദി വാങ്ങുകയും ചെയ്തു.
PM @narendramodi launches a mobile app #BHIM to make digital payments easier at #DigiDhanDelhi pic.twitter.com/gRqoQ6vcxw
— NITI Aayog (@NITIAayog) December 30, 2016
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിച്ചവര്‍ക്ക് ചടങ്ങില്‍ പ്രധാനമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
'ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി' എന്നാണ് ഭീമിന്റെ പൂര്‍ണ്ണരൂപം. ഭരണഘടനാ ശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറിനോടുള്ള ആദരസൂചകമായാണ് ആപ്പിന് ആ പേര് നല്‍കിയത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ആപ്പ് രൂപ കല്‍പന ചെയ്തത്.
ആപ്പിലൂടെയുള്ള പണമിപാടിന് വിരലടയാളം മാത്രം മാത്രി. ഇന്റര്‍നെറ്റില്ലാതേയും ഏത് സ്മാര്‍ട്ട്‌ഫോണിലും ആപ്പ് പ്രവര്‍ത്തിക്കും.
ലക്ഷക്കണക്കിന് രൂപയുടെ സമ്മാനമാണ് ഡിജിറ്റല്‍ പണമിടപാട് നടത്തുവരെ കാത്തിരിക്കുന്നത്.
ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്കായുള്ള ബംബര്‍ നറുക്കെടുപ്പ് അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ പതിനാലിന് നടക്കും.
നൂറുദിന കാലയളവില്‍ നിരവധി കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. പാവങ്ങള്‍ക്ക് ഗുണമുണ്ടാകാനാണ് സമ്മാന പദ്ധതി അവതരിപ്പിച്ചത്.
Now BHIM available for download from android phones! Download BHIM so Indias 600 million phone users can go digital with utmost ease! pic.twitter.com/KwTyw6OFGO
— NITI Aayog (@NITIAayog) December 30, 2016
പുതിയ ആപ്പ് പ്ലാസ്റ്റിക് കാര്‍ഡുകളുടേയും സ്വയിപ്പിങ്ങ് മെഷീനുകളുടേയും ഉപയോഗം പുതിയ ആപ്പ് വഴി കുറക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പണമിടപാടുകള്‍ നടത്താന്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ മാത്രമെ ഇടപാടുകാരന് ആവശ്യമുള്ളു.
ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കി യുണിവേഴ്‌സല്‍ ഇന്റര്‍ഫേസ് പിന്‍ ഉണ്ടാക്കണം. ഈ പിന്‍ ഉപയോഗിച്ചാണ് പിന്നീട് ഇടപാടുകള്‍ നടത്താന്‍ സഹായിക്കുക.
ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ നമ്പറാണ് അഡ്രസ്. ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പണമിടപാടിന് വാലറ്റുകളെ പോലെ പണം കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യമില്ല.
ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=in.org.npci.upiapp
കറന്‍സി പ്രതിസന്ധിക്ക് പരിഹാരമായാണ് പ്രധാനമന്ത്രി നോട്ട് നിരോധനത്തിന്റെ അമ്പത് ദിവസത്തിന് ശേഷം ഡാജിറ്റല്‍ ഇടപാടിന് ആപ്പുമായി രംഗത്ത് വരുന്നത്. 60 ശതമാനവും ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് എങ്ങനെ സാധ്യമാകുമെന്ന് സര്‍ക്കാര്‍ പറയുന്നില്ല. പണമില്ലാത്തതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ച്ചയിലായിട്ടും പുതിയ ആപ്പുമായി രംഗത്ത് വന്ന പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."