വോട്ടെണ്ണല്‍ ദിവസം വൈല്‍ഡ്ലൈഫ് വാര്‍ഡനെ സ്ഥലംമാറ്റി
കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി വൈല്‍ഡ്ലൈഫ് വാര്ഡന് പി.ധനേഷ്കുമാറിനെ വോട്ടെണ്ണല്‍ ദിവസം സ്ഥലംമാറ്റി. പകരം ആളെ നിയമിച്ചതല്ലാതെ ധനേഷ്കുമാറിന് എവിടെയും ചുമതല നല്‍കിയിട്ടില്ല.
പെരുമാറ്റച്ചട്ടം ലംഘിച്ച് ഫോറസ്റ്റ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ വനംവകുപ്പിലെ 58പേരെ മാറ്റിയതിനു പിന്നാലെയാണു വീണ്ടും പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. മൂന്നുമാസം മുന്‍പാണ് വൈല്‍ഡ്ലൈഫ് വാര്ഡന് ചുമതല പി.ധനേഷ്കുമാറിന് നല്‍കിയത്. ഇതിന് മുന്‍പ് സൗത്ത്വയനാട് ഡിവിഷന് ഡി.എഫ്.ഒ ആയിരിക്കെ അനധികൃത ക്വാറികള്‍ക്കും വനംകൈയേറ്റങ്ങള്ക്കുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.
ചിലരുടെ ഇടപെടലിനെ തുടര്‍ന്ന് ധനേഷ്കുമാറിനെ കണ്ണൂരിലേക്കും പിന്നീട് വൈല്‍ഡ്ലൈഫ് ഡിവിഷനിലേക്കും മാറ്റുകയായിരുന്നു. ഈ ചുമതലയില്‍ മൂന്നുമാസം തികയുന്നതിനു മുന്‍പാണ് പുതിയ ചുമതലപോലും നല്‍കാതെ മാറ്റിയിരിക്കുന്നത്. വോട്ടെണ്ണല്‍ ദിവസമായ 19നാണ് അഡീഷണല്‍ സെക്രട്ടറി ജി.ശിവപ്രസാദ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. പകരം സുയോഗ് സുഭാഷ്റാവുവിനെയാണ് വൈല്‍ഡ്ലൈഫ് വാര്‍ഡനായി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."