HOME
DETAILS
MAL
'മേരെ പ്യാരെ ദേശ് വാസിയോം' പ്രകാശനം ചെയ്തു
backup
December 30 2016 | 23:12 PM
കോഴിക്കോട്: നോട്ട് നിരോധന നിലപാടും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും ഹാസ്യരൂപേണ പരാമര്‍ശിക്കുന്ന കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് എഡിറ്റ് ചെയ്ത 'മേരേ പ്യാരെ ദേശ് വാസിയോം' പുസ്തകം പ്രകാശനം ചെയ്തു. മിഠായിത്തെരുവ് എസ്.കെ പൊറ്റെക്കാട്ട് പ്രതിമക്ക് സമീപം നടന്ന ചടങ്ങില്‍ എഴുത്തുകാരന് വി.ആര് സുധീഷില്‍ നിന്ന് നഗരത്തിലെ തൊഴിലാളി എ.ടി അബ്ദു പുസ്തകം ഏറ്റുവാങ്ങി.
എം.ടിയെ അപമാനിച്ച ബി.ജെ.പി നിലപാട് പ്രതിഷേധാര്‍ഹമാണെന്നും എഴുത്തുകാരോട് അരുതെന്ന് പറയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും വി.ആര് സുധീഷ് പറഞ്ഞു.
സമൂഹത്തിലെ നെറികേടുകള്‍ക്കെതിരേ പ്രതികരിക്കാന്‍ മറ്റു മാധ്യമങ്ങളിലൂടെയെന്ന പോലെ കാര്‍ട്ടൂണുകള്‍ക്കും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് ബഷീര്‍, കെ. ഗിരീഷ്, സുധീര്‍നാഥ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."