അധികൃതരുടെ അനാസ്ഥ: കൂട്ടിലങ്ങാടിയില്‍ രണ്ടു സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നാശത്തിന്റെ വക്കില്‍
കൂട്ടിലങ്ങാടി: പൊതുജനങ്ങള്‍ക്ക് ഉപകരിക്കേണ്ട രണ്ടുകേന്ദ്രങ്ങള്‍ കൂട്ടിലങ്ങാടിയില്‍ വര്‍ഷങ്ങളായി അനാഥമായി നശിക്കുന്നു. കൂട്ടിലങ്ങാടി ടൗണിനു സമീപം പുഴയോരത്തും പള്ളിപ്പുറം റോഡില്‍ വാഴക്കാട്ടിരിക്കു സമീപവുമാണ് ഉപയോഗമില്ലാതെ പൊതുജനാവശ്യാര്‍ഥം നിര്‍മിച്ച രണ്ടുകെട്ടിടങ്ങള്‍ നോക്കുകുത്തിയായി നശിക്കുന്നത്.
മുന്‍ എം.പി ജി.എം ബനാത്ത്‌വാലയുടെയും ഇ അഹമ്മദ് എം.പിയുടെയും ഫണ്ടുപയോഗിച്ചു പുഴയോരത്തുനിര്‍മിച്ച പബ്ലിക് കമ്യൂനിറ്റി ലാട്രിനാണ് ഒരു കെട്ടിടം. പള്ളിപ്പുറം റോഡില്‍ വാഴക്കാട്ടിരിയക്കു സമീപമുള്ള വി.ഇ.ഒ ഓഫിസ് കെട്ടിടമാണ് മറ്റൊരു കേന്ദ്രം. യാത്രക്കാരെയും തൊഴിലാളികളെയും ലക്ഷ്യം വച്ചായിരുന്നു പെരിന്തല്‍മണ്ണ റോഡിലുള്ള ശുചിമുറികെട്ടിടം നിര്‍മിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പരിധിയില്‍പ്പെടുന്ന കെട്ടിടത്തിന്റെ നടത്തിപ്പിന് ആളെക്കിട്ടാതായതിനെ തുടര്‍ന്ന് ഉപയോഗം നിര്‍ത്തുകയായിരുന്നു. വൈദ്യുതി കണക്ഷനടക്കം എല്ലാ സൗകര്യവുമുള്ളതാണ് ഈകെട്ടിടം. 2005 ഓഗസ്റ്റില്‍ ഉദ്ഘാടനം നിര്‍വഹിച്ച കെട്ടിടത്തിലും സമീപത്തുമായി മയക്കുമരുന്നു സംഘം പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മാലിന്യങ്ങള്‍ കുമിഞ്ഞു ഇവിടം ദുര്‍ഗന്ധം വമിക്കാനും തുടങ്ങിയിട്ടുണ്ട്. പള്ളിപ്പുറം റോഡില്‍ വാഴക്കാട്ടിരിയ്ക്കു സമീപമാണ് ചുറ്റുമരങ്ങളാല്‍ കാടുമൂടിയ വി.ഇ ഓഫിസ് കെട്ടിടമുള്ളത്. ഒരു പതിറ്റാണ്ടു മുമ്പാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രണ്ടുവര്‍ഷം മുമ്പ് വി.ഇ.ഒ ഓഫിസ് പ്രവര്‍ത്തനം കൂടുതല്‍ സൗകര്യംതേടി പടിഞ്ഞാറ്റുമുറി ബാങ്കുംപടിയിലെ ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ മുറിയിലേക്ക് മാറിയതോടെയാണ് കെട്ടിടം നോക്കുകുത്തിയായത്. ഓടുമേഞ്ഞ കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നിരിക്കുകയാണ്. കെട്ടിടം പുതുക്കിപ്പണിത് മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിച്ചു കൂടെയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും ദീര്‍ഘ വീക്ഷണമില്ലായ്മയും മൂലമാണ് രണ്ടു കെട്ടിടങ്ങളും നോക്കു കുത്തിയായി നാശമടയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."