വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ വ്യത്യസ്ത സമരമുറയുമായി കലാകാരന്മാര്‍
കൊച്ചി: സ്വതന്ത്ര ആവിഷ്‌കാരങ്ങള്‍ക്ക് വലിങ്ങണിയിക്കുന്ന ജാതിമത വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ ആക്രമണോത്സുകതയ്‌ക്കെതിരേ വ്യത്യസ്ത സമരമുറയുമായി കലാകാരന്മാര്‍. ഐസ്‌കട്ടയില്‍ പെയിന്റടിച്ചാണ് ഇവര്‍ പ്രതിഷേധം നടത്തിയത്.
ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറി അങ്കളത്തില്‍ നടന്ന ചടങ്ങിലാണ് ഐസുകട്ടയില്‍ പെയിന്റടിച്ചും ചായത്തില്‍ കാല്‍മുക്കി നൃത്തച്ചുവടുവച്ച് പടം വരച്ചും പ്രതിഷേധിച്ചത്. ഹൈക്കോടതി മുതല്‍ ദര്‍ബാര്‍ഹാള്‍ വരെ നഗരത്തില്‍ സുഗന്ധം പരത്തി ചുവന്ന നിറത്തില്‍ പ്രതിരോധ രേഖ വരച്ചും നടന്ന പ്രതിഷേധം നഗരവാസികള്‍ കൗതുകത്തോടെ വീക്ഷിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ ഇന്ത്യയുടെ പല ഭാഗത്തു നിന്നും ഉയരുന്ന വെല്ലുവിളികള്‍ ശക്തമായതോടെയാണ് കലാകാര കൂട്ടായ്മയുടെ നേതൃത്വത്തില്‍ കലാകാരന്മാര്‍ ഒന്നടങ്കം പ്രതിഷേധവുമായി നഗരവീഥിയില്‍ നിറഞ്ഞു നിന്നത്. നാടക പ്രവര്‍ത്തകന്‍ ഷാബു കെ മാധവനും മകനും നടനുമായ അശാന്ത് കെ ഷായും ചേര്‍ന്ന് അവതരിപ്പിച്ച ചെറുനാടകവും അരങ്ങേറി.
പ്രതിഷേധത്തില്‍ സി.പി.എം മുതിര്‍ന്ന അംഗം എം.എം ലോറന്‍സ്, പ്രൊഫ.എം.കെ സാനു, ലളിതകലാ അക്കാദമി ചെയര്‍മാന്‍ ടി.എ സത്യപാല്‍, മാധ്യമപ്രവര്‍ത്തകനായ സി.എന്‍ പ്രസന്നകുമാര്‍, കലാകാര കൂട്ടായ്മ പ്രവര്‍ത്തകനായ ഹോച്ചിമിന്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."