അംഗപരിമിതര്‍ക്കായി ഫിസിയൊതെറാപ്പി കേന്ദ്രം തുടങ്ങി
പൂച്ചാക്കല്‍:ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അംഗപരിമിതര്‍ക്കും മാനസിക ശാരിരിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി ഫിസിയൊതെറാപ്പി കേന്ദ്രം തുടങ്ങി.
ഗ്രാമപഞ്ചായത്തും ചേര്‍ത്തല ബ്ലോക്ക് റിസോഴ്‌സ് സെന്ററും (ബിആര്‍സി) ചേര്‍ന്നാണ് പദ്ധതി നടത്തുന്നത്. ഗ്രാമപഞ്ചായത്തില്‍ ഫിസിയോ തെറാപ്പി പരിശീലനവും ചികില്‍സയും ആവശ്യമുള്ളവര്‍ക്കായാണ് അത് നല്‍കുന്നത്. പഞ്ചായത്തിന്റെ വിവരശേഖരണത്തില്‍ ഇരുപതോളം പേര്‍ അര്‍ഹതയുള്ളവരായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യക്കാരായി കൂടുതല്‍ പേരുണ്ടെങ്കില്‍ അവരെയും ഉള്‍പ്പെടുത്തും. ഒറ്റപ്പുന്ന ഗവ. എല്‍പിഎസില്‍ എല്ലാശനിയാഴ്ച്ചയുമാണ് പരിശീലനവും ചികില്‍സയും ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കേണ്ടവരെ പഞ്ചായത്തിന്റെ വാഹനത്തില്‍ സ്‌കൂളില്‍ എത്തിക്കുകയും ശേഷം വീട്ടില്‍ എത്തിക്കുകയും ചെയ്യും. ബിആര്‍സിയില്‍ നിന്നും ചികില്‍സയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സ്‌കൂളില്‍ ക്രമീകരിച്ചിട്ടുണ്ട്. ബിആര്‍സിയില്‍ നിന്നു തന്നെ പരിശീലകരും എത്തും. എല്ലാം പൂര്‍ണ്ണമായി സൗജന്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷില്‍ജ സലിം അധ്യക്ഷത വഹിച്ചു. പ്രസീത വിനോദ്, പി.ആര്‍. ഹരിക്കുട്ടന്‍, ടോമി ഉലഹന്നാന്‍, മഞ്ജു സുധീര്‍, പി.ജി. മോഹനന്‍, പി.ഡി. സബീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."