പരിശോധനയ്‌ക്കെത്തിക്കുന്ന വാഹനങ്ങള്‍ ഗതാഗത കുരുക്കുണ്ടാക്കുന്നെന്ന്
ചേര്‍ത്തല: മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് എത്തിക്കുന്ന വാഹനങ്ങളുടെ നീണ്ടനിരയില്‍ റോഡ് യാത്രക്കാര്‍ കുടുങ്ങുന്നതായി പരാതി.
കാളികുളം-ചെങ്ങണ്ട റോഡിലാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ടിഫിക്കറ്റ് നല്‍കുന്നതിനാണ് ഉടമസ്ഥര്‍ വാഹനങ്ങള്‍ ഇവിടെയെത്തിക്കുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസവും ഇവിടെ ഈ ജോലി നടക്കുന്നു. കാളികളും കവലയ്ക്ക് 200 മീറ്ററോളം വടക്കുമാറിയാണ് റോഡിന് ഇരുവശവും വാഹനങ്ങള്‍ വാഹനങ്ങള്‍ നിരക്കുന്നത്. ഇവിടെ റോഡിന് വളവും ഉണ്ട്. തന്മൂലം ഇതര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന് സാധ്യതയേറെയാണ്. ഗാതഗതക്കുരുക്കും പതിവാണ്. വാഹനപരിശോധയ്ക്ക് പൊതുസ്ഥലം വകുപ്പിന് അനുവദിച്ച് കിട്ടാത്തതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. അതിനുള്ള നടപടികള്‍ നീങ്ങിയിട്ട് നാളേറെയായെങ്കിലും സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിട്ടില്ല.സ്ഥലം ചുണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."