HOME
DETAILS

ജില്ലാ സ്‌കൂള്‍ കലോത്സവം നാലു മുതല്‍ തൊടുപുഴയില്‍

  
backup
December 31 2016 | 03:12 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-11

തൊടുപുഴ: ജില്ലാ സ്‌കൂള്‍ കലോത്സവം നാല് മുതല്‍ ഏഴു വരെ തൊടുപുഴയില്‍ നടത്തുമെന്നു ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ അബൂബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ ഏഴ് സബ് ജില്ലകളില്‍നിന്നായി 3117 പ്രതിഭകള്‍ മാറ്റുരയ്ക്കും.
മുഖ്യവേദിയായ ജയ്‌റാണി ഇ.എം.എച്ച്.എസ്.എസില്‍ മന്ത്രി എം.എം മണി മേള ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷനാകും. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, ഇ.എസ് ബിജിമോള്‍, എസ് രാജേന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഏഴിന് വൈകിട്ട് അഞ്ചിനു ചേരുന്ന സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ അധ്യക്ഷനാകും.
തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് എച്ച്.എസ്.എസ്, യു.പി സ്‌കൂള്‍, ജയ്‌റാണി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലായി എട്ട് വേദികളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. നാലിന് രാവിലെ എട്ടിന് ജയ്‌റാണി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് രചനാ മത്സരങ്ങള്‍ രാവിലെ 10ന് നടക്കും. ഡാന്‍സ് ഇനങ്ങള്‍ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വേദിയിലാണ് നടക്കുക.
പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. സെന്റ് സെബാസ്റ്റിയന്‍സ് പാരീഷ് ഹാളിലാണ് ഭക്ഷണം ക്രമീകരിരിക്കുന്നത്. 'ഗീന്‍ പ്രോട്ടോക്കോള്‍' കൃത്യമായി പാലിക്കുമെന്ന് ഡി.ഡി പറഞ്ഞു. പ്ലാസ്റ്റിക്ക് പ്ലെയ്റ്റുകളോ ഫഌക്‌സുകളോ ഉപയോഗിക്കില്ല.
തൊടുപുഴ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കുമാണു താമസ സകര്യം ഒരുക്കിയിട്ടുള്ളത്. താമസ സ്ഥലവും ജഡ്ജസും പൊലിസിന്റെയും വിജിലന്‍സിന്റെയും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. വാഹന പാര്‍ക്കിങ് സെന്റ് സെബാസ്റ്റിയന്‍സ് യു.പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഉരുക്കിയിരിക്കുന്നത്. കലോത്സവ നടത്തിപ്പിനു മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ അധ്യക്ഷന്മാരായും അധ്യാപക സംഘടനാ പതിനിധികള്‍ കണ്‍വീനര്‍മാരായുമുള്ള 11 സബ് കമ്മിറ്റികളാണു പ്രവര്‍ത്തിക്കുന്നത്്. കലോത്സവത്തിന്റെ നടത്തിപ്പിനായി ഇക്കുറി ആദ്യമായി 10.45 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും ഡി.ഡി.ഇ എ അബൂബക്കര്‍ പറഞ്ഞു. വാര്‍ത്താമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ ബിജോയ് മാത്യു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.എം ഫിലിപ്പച്ചന്‍ എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...; ഇത് മുറാദാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago