കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് മന്ത്രി വി.എസ് സുനില്‍കുമാര്‍ വിതരണം ചെയ്തു
മൂന്നാര്‍: വട്ടവട മേഖലയിലെ 168 ജെ.എല്‍.ജികളിലെ കര്‍ഷകരില്‍ നിന്നും ഓണക്കാലത്ത് പച്ചക്കറി സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവിന്റെ വിതരണം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.
കര്‍ഷകരെ സഹായിക്കേണ്ട സ്ഥാപനങ്ങള്‍ ആ ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ് എന്നിവ കര്‍ഷകര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥനത്തില്‍ ഇന്‍സെന്റീവ് നല്‍കും. ഹരിതകാര്ഡിന്റെയും വട്ടവട ഗ്രാമീണ്‍ ബാങ്ക് എ.ടി എമ്മിന്റെയും ഉദ്ഘാടനം അഡ്വ.ജോയ്സ് ജോര്‍ജ് എം.പി നിര്‍വഹിച്ചു.
കര്‍ഷകരുടെ സാമ്പത്തിക സുസ്ഥിരതയും സ്ഥിരവരുമാനവും ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും എം.പി പറഞ്ഞു. വട്ടവടയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ എം.പി ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായി എം.പി അറിയച്ചു.
ചടങ്ങില്‍ എസ് രാജേന്ദ്രന് എം.എല്‍.എ അധ്യക്ഷനായിരുന്നു. കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എ.എം സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
കേരള ഗ്രാമീണ്‍ബാങ്ക് ചെയര്മാന് കെ.വി ഷാജി, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരം, വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമരാജ്, കാന്തല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി രാജേന്ദന്‍, ദേവികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോമോന് തോമസ്, മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്. കറുപ്പസ്വാമി, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡയറക്ടര്‍ ഡോ. രഞ്ചന്‍ എസ്. കരിപ്പായി, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ജി. പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ബേബി ശക്തിവേല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ജി ഉഷാകുമാരി, കോകിലവാണി ഗുണശേഖരന്, പി മുത്തുപാണ്ഡി, വാഴൂര്‍ സോമന്, ഐ.കെ മുരുകന്, എസ്. സെന്തില്‍കുമാര്‍, എം.രാമര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."