ആറ്റൂര്‍ അപകടം: വരവൂര്‍ സ്വദേശിക്കിത് പുനര്ജന്മം
ചെറുതുരുത്തി: ആറ്റൂരില്‍ കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വരവൂര്‍ സ്വദേശി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് അത്ഭുതകരമായി.
വരവൂര്‍ കുമരപ്പനാല്‍ സ്വദേശി മച്ചാന് പിള്ളി പറമ്പ് വീട്ടില്‍ ഗിരീഷ് (30) ആണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഗിരീഷ് വരവൂരില്‍ നിന്ന് ചേലക്കര തോന്നൂര്ക്കരയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
ഹോളി എയ്ഞ്ചല്‍ സ്കൂളിന് സമീപമെത്തിയപ്പോള്‍ ബസ് അമിത വേഗത്തില്‍ വരുന്നത് കണ്ടതായും ബൈക്ക് നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് വന്ന് ഇടിച്ചതായും ബസിനടിയിലൂടെ താന്‍ പുറത്തേക്ക് തെറിക്കുകയായിരുന്നു വെന്നും ഗിരീഷ് പറയുന്നു.
തുടര്‍ന്ന് ബസ് പ്രദേശത്തെ വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ച് തകര്‍ത്ത് മറിയുന്നതാണത്രെ കണ്ടത്. ഇതിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ജീവന് രക്ഷപ്പെട്ടതിന്റെ സന്തോഷവും ഈ യുവാവ് മറച്ച് വെക്കുന്നില്ല. തലക്കും, കൈകള്‍ക്കും പരുക്കേറ്റ യുവാവിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."