വംശനാശം സംഭവിച്ചെന്നു കരുതിയ കടുവാചിലന്തിയെ കണ്ടെത്തി
ബോണക്കാട്(തിരുവനന്തപുരം): വംശനാശം സംഭവിച്ചെന്നു കരുതിയ അപൂര്‍വ ചിലന്തിയെ വീണ്ടും കണ്ടെത്തി. അത്യന്തം വിഷം ചുരത്തുന്ന കടുവാ ചിലന്തിയെയാണ് കണ്ടെത്തിയത്.
ഈ ചിലന്തിയുടെ ശ്വാസം, വായിലെ വെള്ളം എന്നിവ അത്യന്തം വിഷമാണ്. പല്ല്, നഖം, മൂത്രം, ആര്‍ത്തവം എന്നിവ ശരീരത്തില്‍പ്പെട്ടാല്‍ മരണം വരെ സംഭവിക്കാം. ചിലന്തിയുടെ പല്ലിനാണ് ഏറെ വിഷം. അതാണ് വീണ്ടും അഗസ്ത്യമലയുടെ മഴക്കാടുകളില്‍ പ്രത്യക്ഷപ്പെട്ടത്.
റൂഫി ലാറ്റാ സ്‌പൈഡര്‍ എന്ന കടുവാചിലന്തി അഗസ്ത്യമലയുടെ അടിവാരത്തു മാത്രം കാണപ്പെടുന്ന ഇനമാണ്. 118 വര്‍ഷം മുന്‍പ് ബ്രിട്ടിഷുകാരനായ കാര്‍ട്ടറാണ് കടുവാ ചിലന്തിയെ കണ്ടെത്തിയത്.
ചിലന്തിക്ക് ഈ പേരും നല്‍കി. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് സയന്‍സില്‍ ഇതിന്റെ നാമകരണവും നല്‍കി. ലോകമാകമാനം നടത്തിയ പഠനത്തിന്റെ ഭാഗമായി കാര്‍ട്ടര്‍ ഒരു ഗ്രന്ഥവും എഴുതി. അഗസ്ത്യമലയില്‍ നിന്നു കണ്ടെത്തിയ ചിലന്തിയെ മറ്റൊരിടത്തും കണ്ടിട്ടില്ല എന്നും ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നു.
തിരുവിതാംകൂറിനെ കുറിച്ച് രാജഭരണകാലത്ത് നാഗമയ്യ എഴുതിയ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വല്‍ എന്ന ഗ്രന്ഥത്തിലും ഇതിനെകുറിച്ചു പറയുന്നു.
ഈ ചിലന്തികള്‍ മരപ്പൊത്തുകളിലാണ് വാസമൊരുക്കുന്നത്. പല വലുപ്പത്തിലുള്ളവയാണ് ഇവ. എട്ടു കാലുകളും രണ്ടു കൈകളുമുള്ള ചിലന്തിയുടെ തലയില്‍ കൊക്കുപോലെ വളഞ്ഞ കൊമ്പുണ്ട്. ഈ കൊമ്പിലൂടെയാണ് വിഷം ചുരത്തുക. തെറാഫോസിസ് കുടുംബത്തില്‍പ്പെട്ട ചിലന്തികളുടെ ആവാസ കേന്ദ്രത്തില്‍ ശത്രുക്കള്‍ അകപ്പെട്ടാല്‍ കുടുങ്ങിയതു തന്നെ. അങ്ങനെ ലോകമറിഞ്ഞ ചിലന്തി പിന്നെ പുസ്തകത്തില്‍ ഒതുങ്ങി.
1992ല്‍ കാര്‍ട്ടറുടെ പുസ്തകം വായിച്ച ഇംഗ്ലണ്ടിലെ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞന്‍ ഫിലിപ്പ് കാര്‍പെന്ററും ഫ്രാന്‍സിലെ ഷഡ്പദ ഗവേഷക ആന്‍ഡ്രൂബ്രൗണ്‍സും ചിലന്തിയെ തേടി അഗസ്ത്യമലയില്‍ എത്തി.
ആദിവാസികളുടെ സഹായത്തോടെ ബോണക്കാട്ടു നിന്നും ചിലന്തികളുടെ കൂട്ടത്തെ കണ്ടെത്തി. അത് വാര്‍ത്തയായി. വിദേശരാജ്യങ്ങളില്‍ നിന്നുള്ള മാഗസിനുകളില്‍ ചിലന്തി സ്ഥാനം പിടിച്ചു.
അതിനിടെ ഇവിടെ നിന്നും വന്‍തോതില്‍ ചിലന്തികളെ പിടികൂടി കയറ്റുമതിക്കായി സംഘങ്ങള്‍ എത്തി. വിദേശരാജ്യങ്ങളില്‍ നിര്‍മിക്കുന്ന വാജീകരണം,സുഗന്ധലേപനസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി ചിലന്തിയെ ഉപയോഗിക്കാന്‍ തുടങ്ങിയതിനാല്‍ നാട്ടുകാരും മറ്റും ഇവറ്റകളെ പിടികൂടാന്‍ തുടങ്ങിയതോടെ ആവാസ വ്യവസ്ഥ തകര്‍ന്നതിനാല്‍ അതിന്റെ വംശമറ്റു. തുടര്‍ന്നാണ് വംശനാശം നേരിട്ട ജീവി എന്ന നിലയില്‍ റെഡ് ഡാറ്റാ ബുക്കില്‍ ചിലന്തിയെ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടുത്തിയത്.
എന്നാല്‍ ചിലന്തിയുടെ വംശം അറ്റുപോയിട്ടില്ല എന്നത് ഗവേഷകര്‍ക്ക് സന്തോഷം പകരുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."