പുടിനെ പുകഴ്ത്തി ട്രംപ്
വാഷിങ്ടണ്‍: യു.എസ് നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ നടപടിയെ പ്രശംസിച്ച് യു.എസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വൈകിയാണെങ്കിലും പുടിന്റേത് മികച്ച തീരുമാനമാണെന്ന് ട്രംപ് പറഞ്ഞു. നമ്മുടെ സുഹൃത്ത് ട്രംപ് അധികാരമേല്‍ക്കും വരെയെങ്കിലും കാത്തിരിക്കുക എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം 35 യു.എസ് നയതന്ത്രഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടി പുടിന്‍ തടഞ്ഞത്. ഇതിനുള്ള പ്രതികരണത്തിലാണ് ട്രംപ് പുടിനെ പ്രശംസിച്ചത്. പുടിന്‍ മിടുക്കനാണെന്നും ട്രംപ് പറഞ്ഞു.
ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി ട്രംപിന് വിജയവഴി ഒരുക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ സഹായിച്ചെന്ന് സി.ഐ.എ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഒബാമ ഭരണകൂടം 35 റഷ്യന്‍ ഉദ്യോഗസ്ഥരെ യു.എസ് പുറത്താക്കിയത്.
ഇതിനു പകരമായി 35 യു.എസ് ഉദ്യോഗസ്ഥരെ രാജ്യത്തു നിന്ന് പുറത്താക്കാന്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് നിര്‍ദേശം നല്‍കിയെങ്കിലും പുടിന്‍ ഇടപെട്ട് തടയുകയായിരുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റും നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് യു.എസ് പുറത്തുവിട്ടിരുന്നു. 'ഫാന്‍സി ബിയര്‍', 'കോസി ബിയര്‍' എന്നീ ഹാക്കിങ് സംഘങ്ങളാണ് ഇടപെടല്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രംപിന് പുടിനോടുള്ള പ്രീണനമാണ് കഴിഞ്ഞ ദിവസത്തെ ട്വീറ്റിലുള്ളത്. ശക്തനായ നേതാവ് എന്നാണ് പലപ്പോഴും ട്രംപ് പുടിനെ വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."