HOME
DETAILS
MAL
ജില്ലയില്‍ 20 മുതല്‍ ഷവര്‍മ നിരോധിച്ചു
backup
January 01 2017 | 06:01 AM
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഷവര്മയുമായി ബന്ധപ്പെട്ട് പരാതികളും ഭക്ഷ്യവിഷബാധയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം, ഫുഡ് സേഫ്റ്റി അസി. കമ്മിഷണറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇവ പാകം ചെയ്യുന്നതും വില്പന നടത്തുന്നതും 20 മുതല്‍ നിരോധിച്ചു.
ഷവര്‍മ പാകം ചെയ്യാനും വിതരണം നടത്താനും മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷകള്‍ 10ന് മുന്‍പായി കോഴിക്കോട് ഫുഡ് സേഫ്റ്റി അസി. കമ്മിഷണറുടെ ഓഫിസില്‍ നിലവിലുള്ള എഫ്.എസ്.എസ്.എ ലൈസന്‍സിന്റെ പകര്‍പ്പിനോടൊപ്പം ലഭിച്ചിരിക്കേണ്ടതും സ്ഥാപനം പരിശോധിച്ചതിനു ശേഷം അനുമതി നല്‍കുന്നതുമാണെന്ന് ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."