കല്‍ബുര്‍ഗിയെ പോലെ എം.ടിയെ കൈകാര്യം ചെയ്യാനുള്ള സംഘപരിവാര്‍ മോഹം കൈയില്‍ വെച്ചാല്‍ മതിയെന്ന് വി.എസ്
കോഴിക്കോട്: പ്രമുഖ മലയാള സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായരെ കല്‍ബുര്‍ഗിയെ പോലെ കൈകാര്യം ചെയ്യാനുള്ള സംഘപരിവാര്‍ മോഹം മനസ്സില്‍ വെച്ചാല്‍ മതിയെന്ന് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. എം.ടയെ ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധകൂട്ടായ്മയിലാണ് വി.എസ് എംടിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
നിര്‍മാല്യം ചിത്രീകരിച്ചതാണ് എംടിയോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് കാരണമെന്ന് ചടങ്ങില്‍ സംസാരിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞു.
തുഞ്ചന്‍ പറമ്പിനെ ഹൈന്ദവ വല്ക്കാരിക്കാുള്ള ശ്രമം നടക്കാത്തതിലുള്ള പകയാണ് സംഘപരിവാറിനെന്ന് കമല്‍ ആരോപിച്ചു. എംടിക്കെതിരെയുള്ള ഒറ്റപ്പെട്ട നീക്കമല്ല ഇത്. മറിച്ച് വലിയൊരു ഫ്ളാഷ് ബാക്കിന്റെ പൊട്ടിത്തെറിയാണ് ഇപ്പോള്‍ സംഭവിച്ചതെന്നും കമല്‍ പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക്കിന്റെ നോട്ട് നിരോധനത്തിനെ കുറിച്ചുള്ള പുസ്തകം പ്രകാശന ചടങ്ങില്‍ നോട്ട് നിരോധനത്തിനെതിരെ എം.ടി സംസാരിച്ചിരുന്നു. തുടർന്നാണ് എംടിക്ക് രാഷ്ട്രീയം പറയാന്‍ അവകാശമില്ലെന്ന വാദവുമായി ബി.ജെ.പി രംഗത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."