ജനകീയ പ്രക്ഷോഭം ഫലം കണ്ടു; യു.എസില്‍ വേതന വര്‍ധനവ് നിലവില്‍ വന്നു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ 19 സംസ്ഥാനങ്ങളില്‍ വേതന വര്‍ധനവ് നിലവില്‍ വന്നു. വേതന വര്‍ധനവ് ആവശ്യപ്പെട്ട് യു.എസില്‍ ഈയിടെ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് നടപടി ആശ്വാസമാകും.
മസാച്യുസിറ്റ്‌സ്, വാഷിങ്ടണ്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വേതന വര്‍ധനവ്. മണിക്കൂറിന് 11 ഡോളര്‍ ഇവിടെ വര്‍ധിപ്പിച്ചു.
കലിഫോര്‍ണിയയില്‍ 10.50 ഡോളര്‍ ലഭിക്കുമ്പോള്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രമാണ് 11 ഡോളര്‍. ഡൗണ്‍ സ്‌റ്റേറ്റ് സബര്‍ബ്‌സില്‍ 10 ഡോളറും മറ്റിടങ്ങളില്‍ 9.70 ഡോളറുമാണ്. ന്യൂയോര്‍ക്ക് ഫാസ്റ്റ് ഫുഡ് ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വേതനത്തില്‍ നിന്നും 1.50 ഡോളര്‍ വര്‍ധനയുണ്ടാകും.
അരിസോണ, മയിന്‍, കൊളറാഡൊ, വാഷിങ്ടന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നവംബര്‍ 8ന് നടന്ന പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് വേതന വര്‍ധനവ് നടപ്പാക്കുന്നതിനുകൂലമായി ജനങ്ങള്‍ വിധിയെഴുതിയത്.
അരിസോണയില്‍ 8.05 ഡോളറില്‍ നിന്നും 10 ഡോളറായി വര്‍ധിപ്പിക്കും. ഇവിടെ വേതന വര്‍ധനവ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ സുപ്രിം കോടതി (അരിസോണ) തള്ളിയിരുന്നു.
ദേശീയടിസ്ഥാനത്തില്‍ 2009ല്‍ ഏറ്റവും കുറഞ്ഞ വേതനം 7.25 ഡോളറായി നിജപ്പെടുത്തിയിരുന്നു. ഇത് മൂലം പണപ്പെരുപ്പവും അവശ്യവസ്തുക്കളുടെ വില വര്‍ധനയും സാധാരണക്കാരന്റെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന ജനകീയ പ്രക്ഷോഭമാണ് ശമ്പള വര്‍ധനവിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."