എന്‍.എസ്.എസ് ക്യാംപ് മാതൃകാപരം: മുല്ലപ്പള്ളി രാമചന്ദ്രന് എം.പി
വടകര: തോടന്നൂര്‍ ലക്ഷംവീട് കോളനിയിലെ അപകടാവസ്ഥയിലായ വീടുകളുടെ മേല്‍ക്കൂരകള്‍ ജനകീയ കൂട്ടായ്മയോടൊപ്പം നവീകരിച്ച കടമേരി ആര്.എ.സി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം മാതൃകാപരവും അനുകരണീയവുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി പറഞ്ഞു.
സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവരുടെ ജീവിതാനുഭവങ്ങള്‍ കുട്ടികള്‍ക്കും നാടിനും മനസിലാക്കാന്‍ കഴിഞ്ഞുവെന്നും ഇതു നാടിന്റെ നന്മക്ക് കൂടുതല്‍ പ്രഭചൊരിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോടന്നൂരിലെ എന്‍.എസ്.എസ് ക്യാംപിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാംപിലെ എല്ലാ അംഗങ്ങള്‍ക്കും അത്യുല്പാദന ശേഷിയുള്ള തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു.
പി.എന്‍ മൊയ്തീന് മൗലവി അധ്യക്ഷനായി. ഡി. പ്രജീഷ്, എം.എം നഷീദ, എഫ്.എം മുനീര്‍, എം.സി പ്രേമചന്ദ്രന്, എം.വി അബ്ദുറഹ്മാന്, ടി.കെ കുഞ്ഞമ്മദ്, ശ്രീജിത്ത് എടത്തട്ട, കൊടക്കാട്ട് ഗംഗാധരന്, കെ.കെ മോഹനന്, ഇ.കെ അബ്ദുള്ള, സൂപ്പി തിരുവള്ളൂര്‍, എം. ചന്ദ്രശേഖരന്, ആര്. മജീദ്, കെ. ശശിധരന്, പടിഞ്ഞാറയില്‍ ശശിധരന്, എ.കെ സുരേഷ്, വി.പി മുസ്തഫ, ഷംനാദ് ജന്നത്ത് സംസാരിച്ചു. പി.എന്‍ മൊയ്തീന് മൗലവി, ഡി. പ്രജീഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."