ജീവകാരുണ്യ പ്രവര്‍ത്തനമാണ് മുസ്ലിംലീഗ് രാഷ്ട്രീയം: ഡോ. മുനീര്‍ എം.എല്‍.എ
കട്ടാങ്ങല്‍: രാഷ്ട്രീയ-മത വിദ്വേഷംവച്ച് പാവപ്പെട്ട ജനങ്ങളുടെ ജീവന് അപായപ്പെടുത്തലല്ല മറിച്ച് ജീവകാരുണ്യ പ്രവര്‍ത്തനമാണ് മുസ്ലിംലീഗിന്റെ രാഷ്ട്രീയമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ഈസ്റ്റ് മലയമ്മ ടൗണ്‍ മുസ്ലിംലീഗ് കമ്മിറ്റി നിര്‍മിച്ച ബൈത്തുറഹ്മ താക്കോല്‍ ദാനത്തോടനുബന്ധിച്ചുനടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്മാന് എന്‍.പി ഹംസ മാസ്റ്റര്‍ അധ്യക്ഷനായി. റഷീദലി തങ്ങള്‍ക്കുള്ള ഉപഹാരം പി. അബ്ദുല്ലക്കുട്ടി നല്കി. കെ.എം ഷാജി എം.എല്‍.എ പ്രഭാഷണം നടത്തി.
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി, യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ദലിത്ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്, ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ.എ ഖാദര്‍ മാസ്റ്റര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ. മൂസ മൗലവി, എന്‍.എം ഹുസൈന്, എം. ബാബുമോന്, അബൂബക്കര്‍ ഫൈസി മലയമ്മ, അഹമ്മദ്കുട്ടി അരയങ്കോട്, ഇ.സി.എം ബഷീര്‍ മാസ്റ്റര്‍, പി.കെ ഹക്കീം മാസ്റ്റര്‍, കുഞ്ഞിമരക്കാര്‍ മലയമ്മ, പി. ആലിക്കുഞ്ഞി, ടി.പി അഹമ്മദ്കുട്ടി സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി. മൊയ്തു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എന്‍.പി ഹമീദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."