ആഭരണ നിര്‍മാണ ശാലയ്‌ക്കെതിരായ സമരം മൂന്നാം വര്‍ഷത്തിലേക്ക്
പള്ളിക്കല്‍: കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മിക്കുന്ന ആഭരണ നിര്‍മാണ ശാലക്കെതിരേയുള്ള സമരത്തില്‍ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ പ്രതിഷേധം.
പരിസര മലിനീകരണത്തിന് ഏറെ സാധ്യതയുള്ള ആഭരണ നിര്‍മാണശാല ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മിക്കുന്നതിനെതിരേ പരിസര സംരക്ഷണ സമിതി നടത്തി വരുന്ന സമരം രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഇടതു വലതു രാഷ്ടീയ പാര്‍ട്ടികള്‍ ഈ രണ്ട് വര്‍ഷത്തിനിടയില്‍ മാറി ഭരിച്ചിട്ടും സമരത്തോട് മുഖം തിരിക്കുകയാണുണ്ടായതെന്ന് സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കോഴിക്കോട് പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ എ ശ്രീവത്സന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ ബാലകൃഷ്ണന്‍ അധ്യക്ഷനായി. വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സി രാജേഷ്, മുഹമ്മദ് ഇഖ്ബാല്‍, അഞ്ചേരി ഡേവിഡ്, മുനീര്‍ കാരക്കുത്ത്, അബുല്ലൈസ് തേഞ്ഞിപ്പലം, അഡ്വ.കേശവന്‍ നായര്‍, സലാം മൂന്നിയൂര്‍, ജനചന്ദ്രന്‍ മാസ്റ്റര്‍, കെ ദാമോദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."