HOME
DETAILS
MAL
തലശ്ശേരിക്ക് 150 വയസ് വാര്‍ഷിക പരിപാടിക്ക് ഇന്ന് മുഖ്യമന്ത്രി തുടക്കം കുറിക്കും
backup
January 02 2017 | 07:01 AM
തലശ്ശേരി: തലശ്ശേരി നഗരസഭയുടെ 150-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ബസ്റ്റാന്റിലെ ഓപ്പണ്‍ സ്റ്റേജില്‍ തിരി തെളിയിക്കുന്നതോടെ പരിപാടികള്‍ക്ക് ഔദ്യോഗികമായ തുടക്കമാകും. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, റിച്ചാര്‍ഡ്ഹേ, കെ.കെ രാഗേഷ്, എം.എല്‍.എ മാരായ പി.കെ കുഞ്ഞാലിക്കുട്ടി, സി.കെ നാണു, സണ്ണി ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. തുടര്‍ന്ന് രാത്രി ഏഴര മണിക്ക് നര്‍ത്തകി ലക്ഷ്മി ഗോപാലസ്വാമിയും സംഘവും കലാവിരുന്ന് ഒരുക്കും. ആഘോഷത്തിന്റെ സമാപനം ഏപ്രില്‍ മാസത്തില്‍ നടക്കും. 150-ാം വാര്‍ഷികത്തിന്റെ ഭാഗമായ് 150 വിവിധ പദ്ധതികളാണ് നഗരസഭ ആസൂത്രണം ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."