HOME
DETAILS
MAL
കര്‍ണാടക സഹകരണ മന്ത്രി എച്ച്.എസ് മഹാദേവ് പ്രസാദ് അന്തരിച്ചു
backup
January 03 2017 | 06:01 AM
ബംഗളൂരു;കർണാടക സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു.
ഹൃദയ സ്തംഭനമാണ് മരണകാരണം. ഹോട്ടൽമുറിയിൽ മരിച്ചനിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. തിങ്കളാഴ്ച ചിക്കമംഗളൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം സെറായി റിസോർട്ടിലാണ് താമസിച്ചിരുന്നത്.
മൈസൂർ സ്വദേശിയായ മഹാദേവ് പ്രസാദ് ഗുണ്ടൽപ്പേട്ട് നിയോജകമണ്ഡലത്തിൽനിന്നു അംഗമാണ്. 2007 മുതൽ 2010 വരെ ചാമരാജ് നഗറിലെ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മഹാദേവ് പ്രസാദിന്റെ മരണത്തെ തുടര്‍ന്ന് ബംഗാളില്‍ ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു.
മൂന്ന് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."