അംഗനവാടി മന്ദിരം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു വൈദ്യുത പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുല്‍ പദ്ധതികള്‍: എം.എം മണി
കിഴക്കേ കല്ലട: കൊടുവിള അമ്പത്തിനാലാം നമ്പര്‍ അംഗനവാടി മന്ദിരം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുല്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ എല്‍. ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നാലഞ്ച് ചെറുകിട വൈദ്യുത പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നെങ്കിലും പിന്നീട് വന്ന സര്‍ക്കാര്‍ അത് മുന്നോട്ട് കൊണ്ടുപോയില്ലെന്നും മന്ത്രി പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് എന്‍ വിജയന്, കെ. സോമപ്രസാദ് എം. പി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ തങ്കപ്പന് ഉണ്ണത്താന്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം പി ബാബു, മണ്‍ട്രോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്, മേരിക്കുട്ടി ജോയി, സി ബിനു, കെ രാധാമണി, പി ഉഷാദേവി, ആര് കുമാരി സച്ചു, പി സുമ, ജെ ക്ലീറ്റസ്, കെ പാച്ചന്, ഐ രേണുക, അംബിക രാധാകൃഷ്ണന്, കെ ജമീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."