അഴിമതി ആരോപണ പരാതികളില്‍ അന്വേഷണം വൈകുന്നു; വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കോടതി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. മന്ത്രിമാര്‍ക്കെതിരായ അഴിമകതി ആരോപണങ്ങളില്‍ കോടതികളില്‍ ഹരജികള്‍ എത്തിയ ശേഷമാണ് പ്രമുഖര്‍ക്കെതിരായ പരാതികളില്‍ അന്വേഷണമുണ്ടാവുന്നതെന്ന് കോടതി പറഞ്ഞു. വിജിലന്‍സിന് എന്തിനാണിങ്ങനെ ഒരു ഉള്വലിയെന്നും കോടതി ചോദിച്ചു. തോട്ടണ്ടി ഇറക്കുമതി നടത്തിയതില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ക്രമക്കേടു നടത്തിയെന്ന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
കോടതി കേസ് പരിഗണിക്കുന്നതിന് തൊട്ട് മുന്‍പാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നത്. ഇത് ശരിയായ നടപടിയല്ല. ഇ പി ജയരാജന്, മേഴ്സികുട്ടിയമ്മ, ശ്രീലേഖ ഐപിഎസ് എന്നിവരുടെ കേസുകളില്‍ ഇതാണ് സംഭവിച്ചതെന്നും കോടതി വിമര്‍ശിച്ചു.
അതേസമയം, കോടതി പരാമർശത്തിനു പിന്നാലെ വിജിലൻസ് ഡയറക്ടർ യോഗം വിളിച്ചു. വൈകിട്ട് നാലിന് വിജിലൻസ് ആസ്ഥാനത്താണ് യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."