HOME
DETAILS
MAL
എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് കുറച്ചു
backup
January 03 2017 | 13:01 PM
ന്യൂഡല്‍ഹി: പ്രമുഖ ബാങ്കുകള്‍ പലിശ നിരക്കു കുറച്ചതിനു പിന്നാലെ പ്രമുഖ ഹൗസിംഗ് ഫിനാന്‍സ് ബാങ്കായ എച്ചഡിഎഫ്സിയും അടിസ്ഥാന പലിശ നിരക്കു കുറച്ചു. 0.9 ശതമാനം പലിശയാണ് കുറച്ചത്.
പ്രധാനമന്ത്രിയുടെ പുതുവത്സര പ്രഖ്യാപനത്തിനുപിന്നാലെ എസ്.ബി.ഐയും യൂണിയന് ബാങ്കും അടിസ്ഥാന പലിശ നിരക്ക് കുറച്ചിരുന്നു. എസ്.ബി.ഐ 0.9 ശതമാനവും യൂണിയന് ബാങ്ക് 0.65 മുതല്‍ 0.90 ശതമാനം വരെയുമാണ് കുറച്ചത്.
എസ്.ബി.ഐ ഭവന വായ്പകളുടെ പലിശ 8.9 ശതമാനത്തില്‍നിന്ന് എട്ടു ശതമാനമായാണ് കുറഞ്ഞത്.
നോട്ട് നിരോധനത്തിന്റെ അമ്പതാം ദിവസത്തില്‍ ഭവനവായ്പകളുടെ പലിശ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് നിക്ഷേപം കുത്തനെ ഉയര്‍ന്നതിനാലാണ് പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."