ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി
തിരുവനന്തപുരം: എല്ലാ ബാങ്കുകള്‍ക്കും ശാഖകള്‍ക്കും ആവശ്യമായ കറന്‍സി നല്‍കുക, എല്ലാ എ.ടി.എമ്മുകളും പ്രവര്‍ത്തിപ്പിക്കുക, ആര്‍.ബി.ഐയുടെ പണവിതരണത്തിലെ പക്ഷഭേദം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. ജലില്‍ മുഹമ്മദ് പ്രസംഗിച്ചു. എ.ഐ.ബി.ഇ.എ സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍പിള്ള അധ്യക്ഷനായി. ആവശ്യത്തിന് കറന്‍സി ലഭ്യമാക്കിയെന്നു വസ്തുതാവിരുദ്ധമായ പ്രസ്താവന പുറപ്പെടുവിക്കുന്നത് അപലപനീയമാണെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."