HOME
DETAILS
MAL
കശ്മിര് നിയമ സഭയില്‍ നിന്ന് ഗവര്‍ണര്‍ ഇറങ്ങിപ്പോയി
backup
January 03 2017 | 19:01 PM
ജമ്മു: ജമ്മു കശ്മിര് നിയമസഭയില്‍ ബജറ്റ് സമ്മേളനം ബഹളത്തില്‍ മുങ്ങി.
ഭരണ പക്ഷമായ പി.ഡി.പി-ബി.ജെ.പി സര്‍ക്കാറിനെതിരേ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതോടെയാണ് സഭാ നടപടികള്‍ തടസപ്പെട്ടത്. ബഹളത്തിനിടയില്‍ ദേശീയ ഗാനാലാപനവും തടസപ്പെട്ടതോടെ നയപ്രഖ്യാപന പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് ഗവര്‍ണര്‍ എന്‍.എന്‍ വോറ ഇറങ്ങിപ്പോവുകയും ചെയ്തു.
കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.എം എന്നീ പാര്‍ട്ടികളാണ് ബഹളം വച്ച് ദേശീയ ഗാനാലാപനം തടസപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."