അസാധു നോട്ടുകള്‍ സ്വീകരിച്ചില്ല; ആര്.ബി.ഐയ്ക്ക് മുന്നില്‍ പ്രതിഷേധം
മുംബൈ: അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫിസിന് മുന്നില്‍ പ്രതിഷേധം.
ഡിസംബറിനു ശേഷം അസാധു നോട്ടുകള്‍ ആര്.ബി.ഐ മുഖേന മാറിയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ബാങ്കിലെത്തിയവരോടാണ് പണം സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആര്.ബി.ഐ അറിയിച്ചത്.
ഇതാണ് പ്രതിഷേധത്തിന് കാരണമായത്. ആര്‍ക്കെങ്കിലും പണം മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ അതിനുള്ള സൗകര്യം ആര്.ബി.ഐ ഒരുക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് ബാങ്കിലെത്തിയവരെയാണ് തിരിച്ചയച്ചത്.
ബാങ്കുകള്‍ 40 ശതമാനം നോട്ട് ഗ്രാമീണ ശാഖകള്‍ക്ക് നല്‍കണമെന്ന് ആര്.ബി.ഐ
ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് ലഭിക്കുന്ന കറന്‍സിയുടെ 40 ശതമാനമെങ്കിലും ഗ്രാമീണ മേഖലയിലെ ബ്രാഞ്ചുകള്‍ക്ക് നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം.
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് ഗ്രാമീണ മേഖലയിലാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇപ്പോള്‍ ബാങ്കുകള്‍ ഗ്രാമീണ മേഖലയിലെ ബ്രാഞ്ചുകള്‍ക്ക് നല്കുന്ന തുക തികയുന്നില്ലെന്ന് ആര്.ബി.ഐ ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
റീജിനല്‍ റൂറല്‍ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവക്ക് നല്‍കണമെന്നും ഗ്രാമീണ മേഖലകളിലെ പോസ്റ്റ് ഓഫിസുകള്‍, എ.ടി.എം എന്നിവിടങ്ങളിലും പണം ലഭ്യമാക്കണമെന്നും ആര്.ബി.ഐ ആവശ്യപ്പെടുന്നു.
ഗ്രാമീണ മേഖലക്ക് നല്കുന്ന നോട്ടുകളില്‍ 500 രൂപയോ അതിന് താഴെയുള്ളതോ ആയിരിക്കണമെന്നും ബാങ്കുകള്‍ക്ക് നല്കിയ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."