കലാപൂരത്തിന് വ്യാപാര നഗരിയില്‍ തുടക്കം
കുന്നംകുളം: മനുഷ്യനെ ഒന്നിപ്പിക്കുന്ന കലയുടെ രസച്ചരടുകളിലേക്ക് ഇതിലും നല്ലൊരു തുടക്കം ലഭിക്കാന്‍ ഇടയില്ല.
അത്രമേല്‍ ആവേശം നിറഞ്ഞതായിരുന്നു 29 ാംമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ തുടക്കം. വ്യാപാര നഗരം എന്നതിനപ്പുറം അച്ചുകൂടങ്ങളുടേയും,അക്ഷരങ്ങളുടേയും നഗരമായ കുന്നംകുളം കലയുടെ പൂരത്തെ നെഞ്ചിലേറ്റുകയെന്നാണ് സീനിയര്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനം ഓര്‍മ്മപെടുത്തുന്നത്. ഇനി 15 വേദികളില്‍ 297 ഇനങ്ങളിലായി 8000 ത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന കലയുടെ പൂരം.
കലോത്സവം മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബുദുള്‍ ഖാദര്‍ അധ്യക്ഷനായി.
കുന്നംകുളത്തിന്റെ സാംസ്‌കാരിക കലാപരാമ്പര്യം കാണികളെ ഓര്‍മിപ്പിച്ചു കൊണ്ടാണ് മന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. മത്സരം കുട്ടികളുടേതാകണമെന്നും അവര്‍ തമ്മിലുള്ള സ്‌നേഹത്തിനും യോജിപ്പിനും തടസമില്ലാതെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവങ്ങള്‍ വിജ്ഞാനവും, മനോധൈര്യവും പകര്‍ന്നു നല്‍കുക കൂടി ചെയ്യുന്നുണ്ടെന്നും, പാഠപുസ്തകങ്ങളിലെ അറിവും ആശയവും മാത്രം പഠിപ്പിക്കേണ്ടവരല്ല അധ്യാപകര്‍. അവര്‍ കുട്ടികളിലെ പ്രതിഭകള്‍ തിരിച്ചറിയുന്നവര്‍ കൂടി ആയിരിക്കണമെന്നുംഅദ്ദേഹം ഓര്‍മിപ്പിച്ചു. വരുന്ന അഞ്ച് ദിനരാത്രങ്ങള്‍ കലയുടെ മാമാങ്കമാണ്, കലയില്‍ മത്സരമില്ലെന്നത് കൂടി ഓര്‍മ്മയിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എമാരായ ഗീതാ ഗോപി, ടൈസണ്‍ മാസ്റ്റര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ സുമതി, നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍, സിനിമാതാരം ജയരാജ് വാര്യര്‍, ഗാനരചയിതാവ് ഹരിനാരായണന്‍ തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."