കാനാറയിലെ പൊതുശ്മശാനം: മന്ത്രിക്ക് നിവേദനം നല്കി
കിളിമാനൂര്‍ : പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ കാനാറയില്‍ നിര്‍മാണം നടന്നുവരുന്ന പൊതുശ്മശാനത്തിന് സര്‍ക്കാര്‍ ഫണ്ട് ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി.ജലീലിന് ബി .സത്യന് എം .എല്‍ .എ നിവേദനം സമര്‍പ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്ക് പരിധിയിലെ നാവായിക്കുളം പഞ്ചായത്തൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളുടെയും സംയുക്തസംരഭമെന്ന നിലയില്‍ നിര്‍മാണം തുടരുന്ന പദ്ധതിക്ക് ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിക്കുമെന്ന് നേരത്തെ ഉറപ്പുനല്‍കിയിരുന്നു.സര്‍ക്കാര്‍ ഫണ്ട് കൂടി ലഭ്യമായാല്‍ ജോലികള്‍ വളരെ എളുപ്പം പൂര്‍ത്തീകരിക്കാനും ശ്മശാനം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനും കഴിയും.
നിവേദനം കൈമാറിയ ബി. സത്യനും, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .സുഭാഷിനും എത്രയും വേഗം പണം അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."