മനോജ് വധക്കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം: സര്‍ക്കാര്‍, സി.ബി.ഐ നിലപാടുകള്‍ നിര്‍ണായകം
തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് കേരളത്തിനത്തിനു പുറത്തേക്ക് മാറ്റണമെന്ന ഹരജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായമറിയാന്‍ ഉത്തരവിട്ടതോടെ കേസ് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു.
കേരളത്തില്‍ ഭരണമാറ്റമുണ്ടായതും കേസില്‍ പ്രതികളായവര്‍ക്ക് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുമായി അടുത്ത ബന്ധം ഉള്ളതിനാലും കേസ് നടപടികള്‍ തമിഴ്‌നാട്ടിലേക്കോ, കര്‍ണാടകത്തിലേക്കോ മാറ്റമെന്നാവശ്യപ്പെട്ട് കതിരൂര്‍ സ്വദേശി വി ശശിധരനാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാരും സി.ബി.ഐയും സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാവും. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.
കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനും കേസ് തന്നെ തേച്ചുമാച്ചു കളയാനുംപ്രതികള്‍ക്ക് സ്വാധീനമുണ്ടെന്നും ആര്‍.എസ്.എസ് നേതാവായ ശശിധരന്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക വാദം കേട്ട ശേഷമാണ് സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം അറിയാന്‍ കോടതി ഉത്തരവ് നല്‍കിയത്. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയായ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണിച്ചിരുന്ന കതിരൂര്‍ മനോജ് കേസ് പ്രതിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് തന്നെ മാറ്റുകയായിരുന്നു. ഇതിനെതിരെയാണ് സി.ബി.ഐ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കൊലപാതകക്കേസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണിക്കുന്നതിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി പ്രതിഭാഗവും സി.ബി.ഐ ഹരജിക്കെതിരെ സുപ്രീംകോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. കേസില്‍ 25 പ്രതികളാണുള്ളത്. ജയരാജനുള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് മാറ്റുന്നത് സംബന്ധിച്ചുള്ള സുപ്രിം കോടതി വിധി പ്രഖ്യാപനത്തിനു ശേഷമേ കേസില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."