നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടു പോയി
ബദിയടുക്ക: നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പൊലിസ് നടപടിയുടെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. കാസര്‍കോട് തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്, കേസന്വേഷിക്കുന്ന വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത്, ബദിയടുക്ക എസ്.ഐ കെ ദാമോദരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. വീടിനോട് ചേര്‍ന്നുള്ള ചുറ്റുമതിലിനു സമീപത്താണ് കുഞ്ഞിനെ കുഴിച്ചിട്ടത്. കുഞ്ഞിന്റെ തലയും മുടിയും മറ്റു കുറച്ചു ഭാഗങ്ങളും മാത്രമാണുണ്ടായിരുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ അഴുകിപ്പോയിരുന്നു. കഴിഞ്ഞ മാസം 12നാണ് യുവതി ആണ്‍കുഞ്ഞിനു ജന്മംനല്‍കിയത്. ഏഴാം മാസത്തില്‍ പ്രസവിച്ച കുഞ്ഞ് ജനിച്ച ഉടനെ മരിച്ചതായാണ് കുഞ്ഞിന്റെ അമ്മയായ രോഹിണി (26) പൊലിസില്‍ മൊഴി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് അഡൂര്‍ സ്വദേശി ഉദയന്‍ രണ്ടു വര്‍ഷം മുമ്പ് തന്നെ ഇവരെ ഉപേക്ഷിച്ചിരുന്നു. ഈ ബന്ധത്തില്‍ നാലരവയസും മൂന്ന് വയസും പ്രായമുള്ള രണ്ട് മക്കളുണ്ട്. പെര്‍ള സ്വദേശിയായ ജഗദീഷ് എന്ന യുവാവുമായി രോഹിണി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ ജനിച്ച കുഞ്ഞാണ് മരിച്ചതെന്നാണ് യുവതിയും മാതാവ് ലക്ഷ്മിയും പറയുന്നത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളുവെന്ന് കേസന്വേഷിക്കുന്ന വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് പറഞ്ഞു. അയല്‍വാസികളും തന്റെ കുടുംബത്തില്‍പെട്ടവരും ശത്രുതയിലാണെന്നും ഇതിന്റെ പേരിലാണ് തനിക്കെതിരെ അയല്‍വാസികള്‍ പരാതി നല്‍കിയതെന്നുമാണ് യുവതി പറയുന്നത്. കുടുംബശ്രീ പ്രവര്‍ത്തകയും ബീഡിതൊഴിലാളിയുമാണ് യുവതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."