എം.എസ്.എഫ് എം.ടിക്കൊപ്പം: ഫാസിസ്റ്റ് ഭീഷണിക്കെതിരേ സുരക്ഷാവലയമൊരുക്കി എം.എസ്.എഫ്
തിരൂര്‍: സാംസ്കാരിക നായകര്ക്കെതിരേയുള്ള ഫാസിസ്റ്റ് ഭീഷണിക്കെതിരായി കേരളത്തില്‍ ഉയര്‍ന്നുവരുന്ന ചെറുത്ത് നില്‍പ്പ് മലയാളികളുടെ ഉന്നതമായ സാംസ്കാരിക രാഷ്ട്രീയ ബോധത്തിന് തെളിവാണെന്ന് സാഹിത്യകാരന് കെ.പി.രാമനുണ്ണി. എം.ടിക്കെതിരായ നീക്കത്തിനെതിരേ സംഘടിതമായ പ്രതികരണങ്ങള്‍ക്ക് വ്യാപകമായി നേതൃത്വം നല്കുന്ന എം.എസ്.എഫ് സാംസ്കാരിക കേരളത്തിന് അഭിമാനമാണെന്നന്നും അദ്ദേഹം പറഞ്ഞു.
എം.ടിക്കെതിരായ ഫാസിസ്റ്റ് നീക്കത്തിനെതിരേ എം.എസ്.എഫ് ജില്ലാ കമ്മിറ്റി തിരൂരില്‍ നടത്തിയ 'എം.എസ്.എഫ് എം.ടി.ക്കൊപ്പം' സുരക്ഷാവലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. കുറുക്കോളി മൊയ്തീന്, വെട്ടം ആലിക്കോയ, എന്‍.എ കരീം, യൂസഫ് വല്ലാഞ്ചിറ, നിഷാദ് കെ സലീം, വി.പി അഹമ്മദ് സഹീര്‍, നിസാജ് എടപ്പറ്റ, ജുനൈദ് പാമ്പലത്ത്, അഡ്വ. വി.വി ഹെമിന്, സാദിഖ് കൂളമീത്തില്, റിയാസ് പുല്‍പ്പറ്റ, കബീര്‍ മുതുപറമ്പ്, ടി നിയാസ്, വി.വി സമദ്,സൈതാലിക്കുട്ടി, ജൗഹര്‍ കുറുക്കോളി, ഖമറുസ്സമാന് മൂര്‍ക്കത്ത്, സാലിഹ് മാടമ്പി, ഫാരിസ് കെ, സമീര്‍ ബാബു എം, ഹക്കീം തങ്ങള്‍, മുജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."