വിവാഹ വീടുകളില്‍ മദ്യബോധവത്കരണം: സര്‍ക്കുലര്‍ എക്‌സൈസ് പിന്‍വലിച്ചു
തിരുവനന്തപുരം: വിവാഹ വീടുകളില്‍ എത്തി മദ്യബോധവത്കരണം നടത്തണമെന്ന എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിച്ചു.
മൂന്ന് ദിവസം മുമ്പ് വിവാഹ വീട്ടിലെത്തി മദ്യ ഉപയോഗത്തിന്റെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും നിയമം ലംഘിച്ചാലുണ്ടാകുന്ന നടപടികളെ കുറിച്ചും ബോധവല്‍ക്കരണം നടത്തണമെന്നുമായിരുന്നു സര്‍ക്കുലര്‍.
ഇത് സംബന്ധിച്ച സര്‍ക്കുലറിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസവും നിരവധി ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്.
വിവാഹ വീടുകളില്‍ നടക്കുന്ന മദ്യ സല്‍ക്കാരങ്ങള്‍ ഇല്ലാതാക്കാനാണ് ഇത്തരം ഒരു സര്‍ക്കുലര്‍ ഇറിക്കിയതെന്നാണ് വിശദീകരണം.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയാതെയാണ് ഇത്തരമൊരു സര്‍ക്കുലര്‍ അദ്ദേഹത്തിന്റെ പേരില്‍ വകുപ്പ് ആസ്ഥാനത്തു നിന്നും ഉദ്യോഗസ്ഥരിലേക്ക് എത്തിയത്.
എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പിലെ ഒരു ഡെപ്യൂട്ടി കമ്മീഷണറാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് വിവരം.
ചൊവ്വാഴ്ചയാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. സര്‍ക്കുലര്‍ ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച നടപടിയും തുടങ്ങി. സര്‍ക്കുലര്‍ എങ്ങനെ നടപ്പിലാക്കുമെന്ന് അറിയാതെ ഉദ്യോഗസ്ഥര്‍ കമ്മീഷണറെ ഫോണ്‍ വിളിച്ചതോടെയാണ് അദ്ദേഹം ഇക്കാര്യം അറിയുന്നത്. ഉടന്‍ തന്നെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
താന്‍ അറിയാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയ ഉദ്യോഗസ്ഥനോട് ഇന്ന് തന്നെ വിശദീകരണം നല്‍കാന്‍ ആവശ്യപെട്ടിട്ടുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."