പ്രവാസികളുടെ പഴയനോട്ട് നിക്ഷേപിക്കാന്‍ എയർപോട്ടില്‍ നിന്ന് രേഖ വേണം; 10 Points
1. നിരോധിത നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ഡിസംബര്‍ 30 മുതല്‍ ആര്‍.ബി.ഐക്കു മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു തുടങ്ങി.
2. സമ്പദ്ഘടനയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് നോട്ട് നിരോധനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ആര്‍.ബി.ഐ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.
3. വിദേശത്തു നിന്ന് മടങ്ങുന്ന ഇന്ത്യക്കാര്‍ കയ്യിലുള്ള 500, 1000 നോട്ടുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിക്കുകയും അവരുടെ കയ്യില്‍ നിന്ന് സ്റ്റാമ്പ് ചെയ്ത ഡിക്ലറേഷന്‍ വാങ്ങുകയും ചെയ്യണം. ഇതില്ലാതെ ആര്‍.ബി.ഐയില്‍ പണം നിക്ഷേപിക്കാനാവില്ല.
4. നവംബര്‍ 9 മുതല്‍ ഡിസംബര്‍ 30 വരെ രാജ്യത്തിനു പുറത്തായിരുന്നവര്‍ക്ക് മാര്‍ച്ച് 31 വരെ നോട്ടുകള്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. ഇന്ത്യയില്‍ താമസമില്ലാത്ത പൗരന്മാര്‍ക്ക് ജൂണ്‍ 30 വരെ ആര്‍.ബി.ഐയില്‍ പണം നിക്ഷേപിക്കാം.
5. ബ്ലൂംബെര്‍ഗ് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം പിന്‍വലിച്ചതിന്റെ 97 ശതമാനം നോട്ടുകളും ബാങ്കുകളില്‍ എത്തിയിട്ടുണ്ട്.
6. എത്ര നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയെന്നതിനെപ്പറ്റി 'എനിക്കറിയില്ല' എന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചത്.
7.ഡിസംബര്‍ 31ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തെങ്കിലും ബാങ്കില്‍ എത്തിയ നോട്ടുകളുടെ കണക്കൊന്നും പറഞ്ഞിരുന്നില്ല.
8. ബാങ്കില്‍ എത്തിയ നിരോധിത നോട്ടുകളുടെ കണക്കെടുപ്പ് നടക്കുകയാണെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം.
9. പിന്‍വലിച്ചതില്‍ 14.97 ലക്ഷം രൂപ മാത്രമെ ബാങ്കുകളില്‍ ഇനി തിരിച്ചെത്താനുള്ളൂവെന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്.
10. ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്നു പിന്‍വലിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."